l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം

Thumbnail
Publisher By     Staff Reporter
October 12, 2026

റിയാദ്: സൗദി അറേബ്യ നേരിടുന്ന പ്രധാന സാമ്പത്തിക വെല്ലുവിളികളിലൊന്നായ ഭക്ഷ്യമാലിന്യത്തിന്റെ തോത് 34 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുറഹ്‌മാന്‍ അല്‍ ഫദ്ലി വ്യക്തമാക്കി. ജനപ്രിയ പോഡ്കാസ്റ്റായ 'സോക്രട്ടീസിന്' നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ ഭക്ഷ്യ മാലിന്യ പ്രതിസന്ധിയെക്കുറിച്ചും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി ഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പഠനത്തില്‍ രാജ്യത്തെ ഭക്ഷ്യമാലിന്യം 33 മുതല്‍ 34 ശതമാനം വരെയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 43 ബില്യണ്‍ സൗദി റിയാലിന്റെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 2025-ല്‍ ഈ പഠനം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ മാലിന്യത്തിന്റെ തോതില്‍ 16 ശതമാനത്തിന്റെ ആപേക്ഷിക കുറവ് രേഖപ്പെടുത്തുകയും മൊത്തം ഭക്ഷ്യമാലിന്യം 27 ശതമാനത്തിലേക്ക് താഴുകയും ചെയ്തു.

എന്നാല്‍ ശതമാനക്കണക്കില്‍ കുറവുണ്ടായെങ്കിലും തുകയുടെ കാര്യത്തില്‍ ഇതേ തോതില്‍ കുറവുണ്ടാകണമെന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മുന്‍പത്തേതിനേക്കാള്‍ വികസിച്ചതിനാല്‍ 43 ബില്യണ്‍ റിയാല്‍ എന്നത് ഉയര്‍ന്ന തുകയായി തന്നെ തുടരാം. 2032 ഓടെ ഭക്ഷ്യമാലിന്യത്തിന്റെ തോത് 15 ശതമാനത്തില്‍ താഴെയാക്കി കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളും സന്നദ്ധ- ചാരിറ്റബിള്‍ സംഘടനകളുമായുള്ള പങ്കാളിത്തവുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. അധികം വരുന്ന ഭക്ഷണം പിന്നീട് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍, ഭക്ഷണം പാഴാകുന്ന സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ അല്‍ ഫദ്ലി വ്യക്തമാക്കി.

Latest News

ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026