l o a d i n g

കേരള

ടി.എം.സി ഉപേക്ഷിച്ച് പി.വി. അന്‍വര്‍; മെയ് 15-നകം പുതിയ പാര്‍ട്ടി, യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി പി.വി. അന്‍വര്‍. മെയ് 15-നകം പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം അന്‍വര്‍ രാജിവെച്ചു. കളമശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്.

ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ടി.എം.സി വിടാന്‍ കാരണമെന്ന് അന്‍വര്‍ വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു. ഒന്നര വര്‍ഷം പാര്‍ട്ടിക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വം വിമുഖത കാട്ടിയതാണ് അന്‍വറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ബേപ്പൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ തൃണമൂലില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ല. യു.ഡി.എഫ് സഹകരണം കാരണം പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാന്‍ ടി.എം.സി നേതാക്കള്‍ വിസമ്മതിച്ചു. ഇത്തരം നിലപാടുകള്‍ കാരണം തൃണമൂല്‍ വിട്ട് പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനമെന്നും പേരും മറ്റു വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്ന സംഭവത്തില്‍ അങ്ങേയറ്റം ദുരൂഹതയുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അന്‍വര്‍ ആരോപിച്ചു. ബി.ജെ.പി അനുഭാവ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിനാണ് ലഭിച്ചത്. വിശ്വാസികള്‍ യു.ഡി.എഫിനൊപ്പം നിന്നുവെന്നും 'പിണറായിസത്തിനെതിരെ' കേരളം വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇനി യു.ഡി.എഫിന്റെ കരുത്തായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026