ജിദ്ദ: മുസ്ലിം ലീഗില്‍ അംഗത്വമെടുത്ത വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തകനും കെ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. ജീവകാരുണ്യ രംഗത്തും സേവന രംഗത്തും ലോകത്തിന് തന്നെ മാതൃക കാട്ടിയ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ പ്രസ്ഥാനമാണ് കെ.എം.സി.സി എന്ന് സുലൈമാന്‍ ഹാജി പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഹ്‌മത്ത് അലി എരഞ്ഞിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സൗദി നാഷണല്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സി.കെ. റസാഖ് മാസ്റ്റര്‍, ട്രഷറര്‍ അബ്ദുറഹ്‌മാന്‍ വെള്ളിമാടുകുന്ന്, ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടംപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍, ചെയര്‍മാന്‍ കെ.കെ. മുഹമ്മദ്, ബഷീര്‍ കീഴില്ലത്ത്, കെ.പി. അബ്ദുറഹ്‌മാന്‍ ഹാജി, എം.എം. മുജീബ് മുതുവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
സുലൈമാന്‍ ഹാജിക്കുള്ള ഉപഹാരം മണ്ഡലം ഭാരവാഹികള്‍ ചേര്‍ന്ന് നല്‍കി. മണ്ഡലത്തില്‍ നിന്ന് ഹജ്ജ് സേവനത്തിന് പോയവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഐദീന്‍ ചെറുകാവ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അന്‍വര്‍ വെട്ടുപ്പാറ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും പറഞ്ഞു. കബീര്‍ നീറാട്, കെ.കെ. ഫൈറൂസ്, യാസര്‍ അറഫാത്ത്, മുഷ്താഖ് മധുവായി, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുണ്ടക്കുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.