l o a d i n g

ഗൾഫ്

നിതാഖാത് പുതിയ ഘട്ടം ഏപ്രില്‍ 26 മുതല്‍, സൗദിവത്കരണ തോത് വൈകാതെ പ്രഖ്യാപിച്ചേക്കും

Thumbnail
Publisher By     എ.എം. സജിത്ത്
January 22, 2026

ജിദ്ദ- സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന 'ഡെവലപ്പര്‍ നിതാഖാത്' പദ്ധതിയുടെ പുതിയ ഘട്ടം ഇക്കൊല്ലം ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 26 മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് പുതിയ ഘട്ടം നടപ്പിലാക്കുന്നത്. വിവിധ തൊഴില്‍ മേഖലകളിലെ സൗദിവത്കരണ തോത് സംബന്ധിച്ച അറിയിപ്പുകള്‍ സമീപ ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും പ്രത്യേകതകള്‍ പഠിച്ച ശേഷമാണ് സ്വദേശിവല്‍ക്കരണ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഇത് ബിസിനസ് വളര്‍ച്ചയെ തടസ്സപ്പെടുത്താതെ തൊഴില്‍ ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

ഐടി, കമ്മ്യൂണിക്കേഷന്‍സ്, എന്‍ജിനീയറിങ് & കണ്‍സ്ട്രക്ഷന്‍, റീട്ടെയില്‍ & സെയില്‍സ്, അക്കൗണ്ടിംഗ് & ഫിനാന്‍സ് മേഖലകളിലാണ് പ്രധാനമായും ഡവലപര്‍ നിതാഖാത്തിലൂടെ സൗദിവത്കരണ തോത് ഉയര്‍ത്തുക.
അത്യാധുനിക സാങ്കേതിക വിദ്യകളിലും സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റിലും സ്വദേശി യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും നിര്‍മ്മാണ മേഖലയിലെ സൂപ്പര്‍വൈസറി, എന്‍ജിനീയറിങ് തസ്തികകളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വെക്കുകയും ചെയ്യും. റീട്ടെയില്‍ & സെയില്‍സ് മേഖലയിലാണ് ഏറ്റവും വലിയ തൊഴില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളിലെ സെയില്‍സ് തസ്തികകള്‍ ഏതാണ്ട് പൂര്‍ണ്ണമായും സ്വദേശിവത്കരിച്ചേക്കും.

സ്വകാര്യ മേഖലയില്‍ 3,40,000 പുതിയ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി സൃഷ്ടിക്കുകയാണ് ലക്ഷ്യം. സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

സൗദി തൊഴില്‍ വിപണിയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2011-ലാണ് 'നിതാഖാത്ത്' പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അക്കാലത്ത് സൗദിയിലെ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. സ്വദേശികളായ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഈ രീതി കൊണ്ടുവന്നത്.

ഇതനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ശതമാനം കണക്കാക്കി നാല് വിഭാഗങ്ങളായി തിരിച്ചു.
പ്ലാറ്റിനം: ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടത്തുന്നവര്‍ (കൂടുതല്‍ ആനുകൂല്യങ്ങള്‍). ഗ്രീന്‍: നിശ്ചിത ശതമാനം പാലിക്കുന്നവര്‍. യെല്ലോ: മാനദണ്ഡങ്ങളില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ (നിയന്ത്രണങ്ങള്‍ ഉണ്ടാകും). റെഡ്: നിയമങ്ങള്‍ പാലിക്കാത്തവര്‍ (വിസ പുതുക്കാനോ പുതിയ വിസ എടുക്കാനോ അനുവാദമില്ല).

നിതാഖാത്ത് പദ്ധതി സൗദി സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം (2021 മുതല്‍) 5,50,000 പേര്‍ക്ക് പുതുതായി ജോലി നല്‍കാന്‍ 'ഡെവലപ്പര്‍ നിതാഖാത്തിന്' കഴിഞ്ഞു. മുന്‍പ് വളരെ കുറവായിരുന്ന തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം നിതാഖാത്തിലൂടെ വന്‍തോതില്‍ വര്‍ദ്ധിച്ചു. ലേബര്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുള്ള സന്തുലിതത്വം ഉറപ്പാക്കാന്‍ ഈ പദ്ധതിക്ക് സാധിച്ചു. വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്ക് കുറയ്ക്കാനും ആഭ്യന്തരമായി പണം വിനിയോഗിക്കാനും ഇത് സഹായിക്കുന്നതായും സൗദി തൊഴില്‍ വിദഗ്ധര്‍ പറയുന്നു.

Photo

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026