അല്‍ഖോബാര്‍: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗം മുതല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിവരികയാണെന്ന് കണ്ണൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ അഭിപ്രായപ്പെട്ടു. കേവലം മൂന്ന് മാസത്തിനുള്ളില്‍ കേരള ജനതയുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റുവാങ്ങിയ സര്‍ക്കാരായി മാറാന്‍ യു.ഡി.എഫ്. മന്ത്രിസഭയ്ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
20 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി സെക്രട്ടറി കെ.പി. മനോജിന് ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഇന്ത്യന്‍ ജനത നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രസിഡന്റ് ഇ.കെ. സലീം പറഞ്ഞു.
ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ നാണിയൂര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രോവിന്‍സ് ട്രഷറര്‍ പ്രമോദ് പൂപ്പാല, ജനറല്‍ സെക്രട്ടറി സക്കീര്‍ പറമ്പില്‍, രക്ഷാധികാരി ജയന്‍ നടാല്‍, അല്‍ഖോബാര്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ പാറക്കല്‍, സുരേന്ദ്രന്‍ പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഒ.ഐ.സി.സി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷിബു ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ കെ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
Related News