l o a d i n g

ഇന്ത്യ

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി

Thumbnail
Publisher By     Staff Reporter
October 13, 2026

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ (എസ്.ഐ.ആര്‍) നടപടിക്കെതിരെ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ 14 പിഴവുകള്‍ ചൂണ്ടിക്കാട്ടി കോടതി രജിസ്ട്രി. ആവശ്യമായ രേഖകളുടെ അഭാവം, ഒമ്പത് ഹരജിക്കാര്‍ക്കുവേണ്ടിയുള്ള അഭിഭാഷക അധികാരപത്രങ്ങളിലെ അപാകതകള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ വ്യക്തതക്കുറവ് എന്നിവയ്‌ക്കൊപ്പം കോടതി ഫീസ് അടച്ചതില്‍ 220 രൂപ കുറവുണ്ടെന്നും രജിസ്ട്രി അറിയിച്ചു.
രാഹുല്‍ ഗാന്ധിയും മറ്റ് പത്ത് പ്രതിപക്ഷ നേതാക്കളും ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. എസ്.ഐ.ആര്‍ നടപടികളില്‍ ക്രമക്കേടുകള്‍ നടന്നെന്നും അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ അന്യായമായി വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും ആരോപിച്ചാണ് നിയമനടപടി. ഹരജി ഇതുവരെ വാദം കേള്‍ക്കുന്നതിനായി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ വ്യക്തവും വായിക്കാവുന്നതുമായ പകര്‍പ്പ് ഹാജരാക്കണമെന്നാണ് രജിസ്ട്രി ആവശ്യപ്പെട്ടത്. മൂന്നുമുതല്‍ പതിനൊന്നുവരെ നമ്പറിലുള്ള ഒമ്പത് ഹരജിക്കാരുടെ വക്കാലത്ത് രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും ചിലതില്‍ ഒപ്പുകളില്ലെന്നും ചൂണ്ടിക്കാട്ടി.
സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, എം.എ. ബേബി, ഡി. രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരാണ് ഈ ഒമ്പത് നേതാക്കള്‍.
എസ്.ഐ.ആര്‍ ആരംഭിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 ജൂണ്‍ 24ലെ തീരുമാനത്തിന്റെ പകര്‍പ്പുള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ വ്യക്തമായി സമര്‍പ്പിക്കണമെന്നും രജിസ്ട്രി ആവശ്യപ്പെട്ടു. ചില രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകളും പെന്‍െ്രെഡവില്‍ നല്‍കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ വ്യക്തിപരമായി എതിര്‍കക്ഷികളാക്കിയതിന്റെ നിയമപരമായ അടിസ്ഥാനത്തെക്കുറിച്ചും വിശദീകരണം തേടിയിട്ടുണ്ട്.
വോട്ടര്‍പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യുന്നതും തിരുത്തുന്നതും സ്വതന്ത്രമായി പരിശോധിക്കാന്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധസമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. എസ്.ഐ.ആര്‍ നടപടികള്‍ കോടതി തീര്‍പ്പിലെത്തുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെടുന്നു.
മുന്‍കൂര്‍ അറിയിപ്പും വാദം കേള്‍ക്കാനുള്ള ന്യായമായ അവസരവും നല്‍കാതെ ഒരാളുടെയും പേര് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യരുത്, ഒഴിവാക്കിയ പേരുകളും അതിനുള്ള കാരണങ്ങളും ബൂത്ത് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണം, അര്‍ഹരായ വോട്ടര്‍മാരെ പട്ടികയില്‍ തിരിച്ചുചേര്‍ക്കാന്‍ സംവിധാനമുണ്ടാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹരജിയിലുണ്ട്.
പഞ്ചാബില്‍ 2026 ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജൂണിലെ ഏകദേശം 2.14 കോടി വോട്ടര്‍മാരില്‍നിന്ന് 20.66 ലക്ഷം പേരുടെ കുറവുണ്ടായെന്ന കണക്കും ഹരജി ചൂണ്ടിക്കാട്ടുന്നു. ഈ കുറവ് ക്രമക്കേടിന്റെ തെളിവാണെന്ന് സ്വതന്ത്ര
രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിച്ച് ആവശ്യമായ രേഖകളും ഫീസും സമര്‍പ്പിക്കേണ്ടതുണ്ട്. അതിനുശേഷമായി ഹരജി വാദം കേള്‍ക്കുന്നതിനായി പരിഗണിക്കുക.

Latest News

രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026