റിയാദ്: മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷനും വീ ആര്‍ വണ്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ''മൈന്‍ഡ്, ബോഡി & ബ്രീത്ത്'' ചികിത്സാ യോഗ, പ്രാണായാമ, മാനസികാരോഗ്യ പരിശീലനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മന്‍സൂറയിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.
യോഗ, ശ്വാസാഭ്യാസം, ധ്യാനം, മാനസികാരോഗ്യ പരിപാലനം എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ ജീവിതശൈലീരോഗ നിയന്ത്രണം, മാനസികസമ്മര്‍ദ്ദ ലഘൂകരണം, ഉത്കണ്ഠ കുറയ്ക്കല്‍, ആന്തരിക സന്തുലിതാവസ്ഥ കൈവരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
ഡോ. അനുമോള്‍ എച്ച്. (BAMS, എം.എ. സൈക്കോളജി), ആര്‍ട്ട് ഓഫ് ലിവിങ് യോഗ മാസ്റ്റര്‍ ട്രെയിനര്‍ നൗഷാദ് ചിറ്റാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
മിത്ര സെക്രട്ടറി രശ്മി കരുണ്‍, വീ ആര്‍ വണ്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഞ്ജു അബ്ദുല്‍സലാം, പ്രസിഡന്റ് അന്‍വര്‍ ഷാ, സെക്രട്ടറി സമദ് തൃശ്ശൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
12 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന പരിശീലനത്തില്‍ ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രായോഗിക സെഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി +966 59323 6604 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Related News