l o a d i n g

ബിസിനസ്

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന്റെ ബിസിനസ്സ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് (BIG) സംഘടിപ്പിച്ച 'ബിസ്സ് ടോക് 3.0' (BIZZ TALK 3.0), ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ് പ്രമുഖ വ്യക്തികളുടെ പങ്കാളിത്തം കൊണ്ടും വിഷയവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പലസ്തീന്‍ സ്ട്രീറ്റിലെ റമാദാ ഹോട്ടലില്‍ നടന്ന ഏകദിന സമ്മിറ്റില്‍ പ്രമുഖ ബിസിനസ്സ് കോച്ചും ട്രാന്‍സ്‌ഫോം എക്‌സ് സി.ഇ.ഒ.യുമായ ഫസല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണവും പരിശീലനവും നയിച്ചു. ബിസിനസ്സുകള്‍ എങ്ങനെ വ്യക്തികേന്ദ്രീകൃതമല്ലാതെ ഉയര്‍ന്ന തലങ്ങളിലേക്ക് വളര്‍ത്താം ('Build a business that scales beyond you') എന്ന വിഷയത്തിലായിരുന്നു പരിശീലനം.

സിജി ജിദ്ദ ചാപ്റ്റര്‍ SAGE ഡയറക്ടര്‍ കെ.എം മുഹമ്മദ് ഹനീഫയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ബിഗ് ഡയറക്ടര്‍ കെ.എം റിയാസ് സ്വാഗതം പറഞ്ഞു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍ജി. മുഹമ്മദ് കുഞ്ഞി ഉമര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിജി വുമണ്‍സ് ചാപ്റ്റര്‍ (JCWC) തയ്യാറാക്കിയ 'ഷിപ്രണര്‍ - എംപവര്‍ ദി ഒന്‍ട്രപ്രണര്‍ വിത്ത്ഇന്‍ യൂ' പദ്ധതി ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ് പ്രഖ്യാപിച്ചു. ഉച്ചയ്ക്കു ശേഷമുള്ള സെഷനുകള്‍ക്ക് എന്‍ജി. ഇര്‍ഷാദ്, എന്‍ജി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ റഷീദ് അമീര്‍ സന്ദേശം നല്‍കി.

പരിപാടിയുടെ പ്രധാന ആശയങ്ങളും കണ്ടെത്തലുകളും പ്രോഗ്രാം കണ്‍വീനര്‍ ഡോ. മുഹമ്മദ് ഫൈസല്‍ അവതരിപ്പിച്ചു. ബിഗ് ഗ്രൂപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം ഡയറക്ടര്‍ റിയാസും ഡെപ്യൂട്ടി ഡയറക്ടര്‍ അഷ്ഫാഖ് മേലെകണ്ടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പരിശീലകനുള്ള ആദരവും എം.സിമാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. എന്‍ജി. മുഹമ്മദ് കുഞ്ഞി ഉമര്‍, റിയാസ് കെ.എം., ഡോ. മുഹമ്മദ് ഫൈസല്‍, അനീസ ബൈജു, റഫ്സീന അഷ്ഫാഖ്, അബ്ദുല്‍ മജീദ്, ശാക്കിര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് പരിശീലകന് ഉപഹാരം നല്‍കി.

പ്രോഗ്രാം വൈസ് കണ്‍വീനര്‍ ഉനൈസ് ചെറുമല നന്ദി പറഞ്ഞു. നജീബ് വെഞ്ഞാറമൂട്, അക്മല ബൈജു എന്നിവരായിരുന്നു സമ്മിറ്റിന്റെ അവതാരകര്‍.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026