l o a d i n g

ഗൾഫ്

ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 13, 2026

ദമ്മാം: ദമ്മാം സന്ദര്‍ശനത്തിനെത്തിയ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം.) ബഷീര്‍ അഹമ്മദുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി.) അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

കിഴക്കന്‍ പ്രവിശ്യയിലെ ശക്തമായ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളിലൊന്നായ ഡബ്ലു.എം.സിയുടെ പ്രവര്‍ത്തനങ്ങള്‍, സംഘടന സമൂഹത്തില്‍ നടത്തുന്ന സാമൂഹിക സേവനങ്ങള്‍, വിവിധ മേഖലകളിലെ നെറ്റ്വര്‍ക്കിങ് പ്രവര്‍ത്തനങ്ങള്‍, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇടപെടലുകള്‍ എന്നിവയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദമായി ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി എംബസി ഭാവിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും നല്‍കാന്‍ ഡബ്ലു.എം.സി. നേതൃത്വം സന്നദ്ധത അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ എംബസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും സംഘം പ്രകടിപ്പിച്ചു.

രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്കതീതമായി സമൂഹത്തിന്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഡബ്ലു.എം.സി.യുടെ സേവനങ്ങളെ ബഷീര്‍ അഹമ്മദ് അഭിനന്ദിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുകയും ചെയ്തു.

കൂടിക്കാഴ്ചയില്‍ ഡബ്ലു.എം.സി. ചെയര്‍മാന്‍ ഗുലാം ഫൈസല്‍, പ്രസിഡന്റ് ഷമീം കട്ടക്കട, ട്രഷറര്‍ അജീം ജലാലുദ്ദീന്‍, ഗ്ലോബല്‍ സെക്രട്ടറി ജനറലും ചീഫ് പാട്രണുമായ മൂസ കോയ, ഗ്ലോബല്‍ ഫോറം ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍, ബിസിനസ് ഫോറം ചെയര്‍മാന്‍ ഷഫീഖ് സി.കെ., എക്‌സിക്യൂട്ടീവ് അംഗം മുരളി ഊട്ടുകുളം, ഡബ്ലു.എം.സി. അംഗം പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത്തരം കൂടിക്കാഴ്ചകള്‍ സഹായകരമാകുമെന്ന് ഡബ്ലു.എം.സി. നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026