l o a d i n g

ഗൾഫ്

വിനോദ സഞ്ചാരം: സൗദി സന്ദര്‍ശകരുടെ എണ്ണം 12 കോടി കടന്നു, ലക്ഷ്യം 15 കോടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

റിയാദ്: ആഗോള ടൂറിസം ഭൂപടത്തില്‍ വിസ്മയമായി മാറുന്ന സൗദി അറേബ്യ, കഴിഞ്ഞ വര്‍ഷം ചരിത്രനേട്ടം കൈവരിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പടെ 12.2 കോടിയിലധികം വിനോദസഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം രാജ്യം സന്ദര്‍ശിച്ചത്. 2024-നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. സന്ദര്‍ശകരുടെ എണ്ണത്തില്‍ മാത്രമല്ല, ടൂറിസം വഴിയുള്ള വരുമാനത്തിലും വന്‍ വര്‍ധനവാണുണ്ടായത്.

30,000 കോടി റിയാല്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശകര്‍ ചെലവഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവ്.

'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം 15 കോടി സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുകയാണെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2030-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 10 ശതമാനം ടൂറിസത്തില്‍ നിന്ന് കണ്ടെത്താനാണ് സൗദി ലക്ഷ്യമിടുന്നത്.

ഈ നേട്ടത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്: ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വന്‍തോതിലുള്ള നിക്ഷേപങ്ങള്‍, വിനോദ-സാംസ്‌കാരിക മേഖലകളിലെ പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ ആവിര്‍ഭാവം, വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രാജ്യാന്തര പരിപാടികള്‍ക്കും വേദികള്‍ക്കും സൗദി ആതിഥേയത്വം വഹിക്കുന്നത്.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026