കോഴിക്കോട്- ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ടെത്തി. നാളെ ആരംഭിക്കുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് സുനിത എത്തിയത്. നാസയില്‍നിന്ന് കഴിഞ്ഞ മാസമാണ് സുനിത വിരമിച്ചത്.
നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുമെന്ന് കെ.എല്‍.എഫ് ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹകീം അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഏഴ് മുതല്‍ എട്ട്മണി വരെ അവരുടെ സെഷന്‍ ഉണ്ട്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
ഡെലിഗേറ്റ് രജിസ്‌ടേഷന്‍ നടത്തിയവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കും മാത്രം പങ്കെടുക്കാവുന്ന ഓരോ സെഷനുകളും സുനിത വില്യംസിനായി ഉണ്ട്. ഹാളിന്റെ കപ്പാസിറ്റി കഴിഞ്ഞതിനാല്‍ രണ്ട് രജിസ്‌ടേഷനും ക്ലോസ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
കെ.എല്‍.എഫ് സമാപന ദിവസമായ 25 ന് വൈകുന്നേരം 6 മുതല്‍ 7 മണി വരെയും സുനിതയുടെ സെഷനുണ്ട്. പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കോഴിക്കോട് ബീച്ചിലെ വേദികളിലാണ് കെ.എല്‍.എഫ് പരിപാടികള്‍ അരങ്ങേറുന്നത്.
Related News