റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഞായറാഴ്ച വീണ്ടും പ്രഹരമുണ്ടാകുകയും പാസഞ്ചര്‍ ടെര്‍മിനല്‍ 4-ല്‍ തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോര്‍ട്ട്. തിരിച്ചറിയാത്ത വസ്തു പതിച്ചാണ് ടെര്‍മിനലില്‍ തീപിടിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവരമറിഞ്ഞ ഉടന്‍ തന്നെ സുരക്ഷാ-രക്ഷാസേനകള്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് യമനിലെ നിയമസാധുത പുനഃസ്ഥാപിക്കാനുള്ള അറബ് സഖ്യസേന അറിയിച്ചു. ഇതിനിടെ, വിമാനത്താവളത്തിന് സമീപത്തുകൂടി വന്ന ഒരു ക്രൂയിസ് മിസൈല്‍ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി.
ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 300-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച വീണ്ടും ആക്രമണശ്രമം ഉണ്ടായിരിക്കുന്നത്.
Related News