l o a d i n g

സാംസ്കാരികം

വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 11, 2026

റിയാദ്: പുസ്തകാവതരണങ്ങളും കവിതാലാപനവും എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സര്‍ഗാത്മക സംവാദങ്ങളുമായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച 'എഴുത്തുകാരും പുസ്തകങ്ങളും' പരിപാടിയുടെ നാലാം പതിപ്പ് ശ്രദ്ധേയമായി. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരായ നിഖില സമീര്‍, ഖമര്‍ബാനു വലിയകത്ത് എന്നിവര്‍ അതിഥികളായി പങ്കെടുത്തു.

നിഖില സമീറിന്റെ 'അമേയ', 'നീയും നിലാവും', 'വൈദ്യേഴ്‌സ് മന്‍സില്‍' എന്നീ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ പങ്കുവെച്ചു. ഖമര്‍ബാനു വലിയകത്തിന്റെ 'ബഷീറും സുഹ്‌റയും, പിന്നെ ചന്ദ്രികയും' എന്ന പുസ്തകം റഹ്‌മത്ത് അഷ്റഫ് അവതരിപ്പിച്ചു. 'പ്രണയഭാഷ' ജോസഫ് അതിരുങ്കലും 'ഗുല്‍മോഹറിതളുകള്‍' എന്ന പുസ്തകം സലീം പള്ളിയിലും പരിചയപ്പെടുത്തി.

അതിഥികളുടെ പുസ്തകങ്ങളില്‍നിന്നുള്ള കവിതകള്‍ സക്കീര്‍ ദാനത്ത് ആലപിച്ചു. കവിതകളിലെ വൈകാരികതയും ആശയഗാംഭീര്യവും അവ തന്നില്‍ സൃഷ്ടിച്ച അനുഭൂതികളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. പുസ്തകാവതരണങ്ങള്‍ക്കുശേഷം എഴുത്തുകാരും വായനക്കാരും തമ്മില്‍ നടന്ന ആശയസമ്പന്നമായ സംവാദം പരിപാടിയെ കൂടുതല്‍ സജീവമാക്കി.

തിരക്കേറിയ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ചിന്തകളെയും അനുഭവങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്ത് അക്ഷരങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള സര്‍ഗാത്മകവും മാനസികവുമായ ഇടം പ്രവാസഭൂമി തനിക്ക് ഒരുക്കിയെന്ന് നിഖില സമീര്‍ പറഞ്ഞു. എഴുത്തിന് അനിവാര്യമായ ഏകാഗ്രതയും മനസ്സിന്റെ സ്വസ്ഥതയും ഇവിടെ അനുഭവിക്കാനാകുന്നുണ്ട്. ഈ ശാന്തതയും സമാധാനവും മറ്റൊരിടത്തും ഇതേ അളവില്‍ കണ്ടെത്താനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വായന മനുഷ്യന്റെ ചിന്താലോകത്തെ വികസിപ്പിക്കുകയും ജീവിതത്തെ കൂടുതല്‍ ആഴത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയും സമീപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ഖമര്‍ബാനു വലിയകത്ത് പറഞ്ഞു. വായനയിലൂടെ ആര്‍ജിക്കുന്ന അനുഭവങ്ങളും തിരിച്ചറിവുകളും എഴുത്തിന് ആഴവും ദിശാബോധവും നല്‍കുന്നു. സ്വന്തം ചിന്തകളെ അക്ഷരങ്ങളിലൂടെ പുനഃസൃഷ്ടിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകള്‍ക്കതീതമാണെന്നും അവര്‍ വ്യക്തമാക്കി.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷാ റഹ്‌മാന്‍ ആമുഖപ്രഭാഷണം നടത്തി. അഷ്റഫ് മേച്ചേരി സ്വാഗതം പറഞ്ഞു.

റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നാസര്‍ കാരന്തൂര്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, വി. ജെ. നസ്രുദ്ദീന്‍, രഘുനാഥ് പറശ്ശിനിക്കടവ്, സത്താര്‍ താമരത്ത്, ഷംനാദ് കരുനാഗപ്പള്ളി, ജസീല മൂസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അതിഥികളായ നിഖില സമീറിനെയും ഖമര്‍ബാനു വലിയകത്തിനെയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഖമര്‍ബാനു വലിയകത്തിനുള്ള പുരസ്‌കാരം ബാലുക്കുട്ടനും നിഖില സമീറിനുള്ള പുരസ്‌കാരം വി.ജെ. നസ്രുദ്ദീനും സമ്മാനിച്ചു.

ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ച ഹിബ അബ്ദുല്‍ സലാം നന്ദി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026