l o a d i n g

ഗൾഫ്

സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു

Thumbnail

സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് സമാപന സമ്മേളനം കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്യുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 11, 2026

റിയാദ്: ആയിരക്കണക്കിന് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്ന സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി തുടര്‍ന്നും ശക്തമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരുടെയും ജാഗ്രതയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി സൗദിയിലുടനീളം കഴിഞ്ഞ ഒരു മാസമായി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പരിശീലന ക്യാമ്പിന്റെയും മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തലിന്റെയും സമാപന സമ്മേളനം റിയാദിലെ ഷോല മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ പദ്ധതിയിലൂടെ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ സഹായം നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരക്ഷാ പദ്ധതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പദ്ധതിയുടെ നാള്‍വഴികള്‍, പ്രവര്‍ത്തനരീതികള്‍, അംഗത്വ നടപടികള്‍, മൊബൈല്‍ ആപ്പിന്റെ ഉപയോഗം, സേവനങ്ങള്‍ അര്‍ഹരായ പ്രവാസി കുടുംബങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു.

പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തികവും സാമൂഹികവുമായ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ 2014-ലാണ് കെ.എം.സി.സി സുരക്ഷാ പദ്ധതി ആരംഭിച്ചത്. പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പദ്ധതിയില്‍ ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷത്തോളം പേര്‍ അംഗങ്ങളാകുന്നുണ്ട്. ജാതി-മത ഭേദമന്യേ എല്ലാ പ്രവാസികള്‍ക്കും പദ്ധതിയില്‍ അംഗത്വമെടുക്കാം.

2027 വര്‍ഷത്തേക്കുള്ള അംഗത്വ ക്യാമ്പയിന്‍ സെപ്റ്റംബര്‍ 15-ന് ആരംഭിച്ച് ഡിസംബര്‍ 15-ന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, വൈസ് പ്രസിഡന്റുമാരായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശറഫുദ്ദീന്‍ കണ്ണേറ്റി, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ചെയര്‍മാന്‍ യു.പി. മുസ്തഫ, വാദിദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കോഴിച്ചെന, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മൊയ്തീന്‍കുട്ടി തെന്നല, മുഹമ്മദ് വേങ്ങര, ജലീല്‍ തിരൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നാസര്‍ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, ഷമീര്‍ പറമ്പത്ത്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, പി.സി. മജീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നജീബ് വാഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026