l o a d i n g

ഗൾഫ്

കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റ് നാഷനല്‍ 'പ്രവാസി സാഹിത്യോത്സവ്' 23 ന് മക്കയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

ജിദ്ദ- കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ 'പ്രവാസി സാഹിത്യോത്സവ്' 2026 ജനുവരി 23 വെള്ളിയാഴ്ച മക്കയിലെ അല്‍ ജുമും അഫ്രഹ് അല്‍-അന്‍ദലസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പരിപാടി ഉദ്ഘാടനം ചെയ്യും.

ജിസാന്‍, അസീര്‍, അല്‍ബഹ, തായിഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോര്‍ത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് എന്നീ 11 സോണുകളില്‍ നിന്നായി 300-ഓളം പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, പ്രസംഗങ്ങള്‍, കവിതാ പാരായണം, രിസാല റിവ്യൂ, അറബിക് കാലിഗ്രാഫി, കൊളാഷ്, കഥാ-കവിതാ രചന തുടങ്ങി 80-ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 'സ്‌നേഹോത്സവവും', സ്ത്രീകള്‍ക്കായി 'ഒരിടത്ത്' എന്ന സാഹിത്യ സംഗമവും ഇതിനോടനുബന്ധിച്ച് നടക്കും. സാംസ്‌കാരിക കോര്‍ണറില്‍ മുഹമ്മദലി പുത്തൂര്‍, ലുക്മാന്‍ വിളത്തൂര്‍, ജാബിറലി പത്തനാപുരം തുടങ്ങിയവര്‍ സാഹിത്യ സംവാദങ്ങള്‍ നയിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി ബാഖവി (സംഘാടക സമിതി ചെയര്‍മാന്‍), ജമാല്‍ കക്കാട് (എക്‌സിക്യൂട്ടീവ് കണ്‍വീനര്‍), മന്‍സൂര്‍ ചുണ്ടമ്പറ്റ (സെക്രട്ടറി, RSC ഗ്ലോബല്‍), ഉമൈര്‍ വയനാട് (ജനറല്‍ സെക്രട്ടറി, RSC സൗദി വെസ്റ്റ്), ഷബീറലി തങ്ങള്‍, റഫീഖ് കൂട്ടായി എന്നിവര്‍ പങ്കെടുത്തു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026