l o a d i n g

ഗൾഫ്

മദീനയില്‍ പ്രവാചക ചരിത്രം പുനരാവിഷ്‌കരിക്കുന്ന 'ഖൈറുല്‍ ഖല്‍ഖ്' മ്യൂസിയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

മദീന- മസ്ജിദുന്നബവിക്ക് സമീപമുള്ള അല്‍-സാഫിയ മ്യൂസിയം ആന്‍ഡ് ഗാര്‍ഡന്‍ കോംപ്ലക്‌സിലാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജീവിത ചരിത്രം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന 'ഖൈറുല്‍ ഖല്‍ഖ്' മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് പ്രവാചക ചരിത്രത്തിലൂടെ ഒരു തത്സമയ യാത്ര നടത്തുന്ന അനുഭവം ഈ മ്യൂസിയം സമ്മാനിക്കുന്നു.

പ്രവാചകന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഏഴ് ഘട്ടങ്ങളിലൂടെയാണ് സന്ദര്‍ശകരെ ഈ മ്യൂസിയം നയിക്കുന്നത്: പ്രവാചകന്റെ അനുഗൃഹീതമായ ജനനത്തെക്കുറിച്ചുള്ള വിവരണം, പ്രവാചകത്വത്തിന് മുന്‍പുള്ള പ്രവാചകന്റെ ജീവിതം, മക്കയില്‍ നിന്നുള്ള ചരിത്രപ്രസിദ്ധമായ പലായനം, മുഹാജിറുകളുടെ സംഘം മദീനയില്‍ എത്തുന്ന രംഗം, പ്രവാചകന്റെ മദീനയിലെ ഭരണവും ജീവിത രീതികളും, പ്രവാചകന്റെ വിയോഗത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ വിവരണം.

സന്ദര്‍ശകര്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നതിനായി ആറ് സവിശേഷമായ കാഴ്ചകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്: ഹിറാ ഗുഹ, സൗര്‍ ഗുഹ എന്നിവയുടെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള മാതൃകകള്‍, ഉമ്മു മഅബദിന്റെ കൂടാരം, : ഹിജ്‌റ വേളയിലെ പ്രധാന സംഭവത്തിന്റെ ആവിഷ്‌കാരം. പ്രവാചകന്റെ പള്ളിയുടെയും മിംബറിന്റെയും (പ്രസംഗപീഠം) മാതൃകകള്‍, ് പ്രവാചകന്‍ താമസിച്ചിരുന്ന മുറിയുടെ (റൗദ ശരീഫ് )ദൃശ്യാവിഷ്‌കാരം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രവാചകന്റെ ജീവിതത്തെയും സ്വഭാവഗുണങ്ങളെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ മ്യൂസിയം സഹായിക്കുന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ പദ്ധതി വലിയ പങ്ക് വഹിക്കുന്നു.

മസ്ജിദുന്നബവിയുടെ തെക്കുഭാഗത്ത് ഏതാനും ചുവടുകള്‍ മാത്രം അകലെയാണ് മ്യൂസിയം. തൊട്ടടുത്തുള്ള 'സ്റ്റോറി ഓഫ് ക്രിയേഷന്‍' മ്യൂസിയംകൂടി സന്ദര്‍ശിക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് പ്രപഞ്ച സൃഷ്ടി മുതല്‍ പ്രവാചക ചരിത്രം വരെയുള്ള ഒരു സമ്പൂര്‍ണ്ണ അനുഭവം ലഭിക്കുന്നു.

Photo

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026