l o a d i n g

ഗൾഫ്

മലബാറിനെ കീഴടക്കിയ 'മെക് 7' വ്യായാമ വിപ്ലവം ഇനി എറണാകുളത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 20, 2026

കൊച്ചി: മലബാര്‍ മേഖലയില്‍ തരംഗമായി മാറിയ 'മെക് 7' (മള്‍ട്ടി എക്സസൈസ് കോമ്പിനേഷന്‍) വ്യായാമ സംസ്‌കാരം എറണാകുളത്തേക്കും. പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് എറണാകുളത്ത് മെക് പരിശീലനം ആരംഭിച്ചിട്ടുള്ളത്. അസീസിയ കോംപൗണ്ടില്‍ നടന്ന ആദ്യദിന പരിശീലന പരിപാടിയില്‍ 45-ഓളം പേര്‍ പങ്കെടുത്തു.

മെക് 7 എക്സ്റ്റന്റിംഗ് കോര്‍ഡിനേറ്ററായ ടി.പി. ഹാഷിര്‍ അലിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നുമെത്തിയ വിദഗ്ധ പരിശീലകരാണ് എറണാകുളത്തെ പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. കേരള സെന്‍ട്രല്‍ സോണ്‍ ചീഫ് കോര്‍ഡിനേറ്റര്‍ കെ. ജിതേഷ് പരിശീലന ക്ലാസിന്് നേതൃത്വം നല്‍കി. കോഴിക്കോട് സോണ്‍ 4 സൗത്ത് കോര്‍ഡിനേറ്റര്‍ ഒ. റാസിഖ്, കോഴിക്കോട് ബീച്ച് ട്രെയിനര്‍ മുഹമ്മദ് കോയ, മീഡിയ കോര്‍ഡിനേറ്റര്‍ ഒ.പി. ഷെരീഫ് എന്നിവരും പരിശീലന പരിപാടിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് വിരമിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി പി. സലാഹുദ്ദീന്‍ നാട്ടുകാരുടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ 20 പേരെ ഉള്‍പ്പെടുത്തി തുടങ്ങിയ മെക്7 ക്ലബ്ബ് ഇന്ന് വലിയൊരു വ്യായാമ വിപ്ലവമായി മാറിയിരിക്കുകയാണ്. 21 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന 21 വ്യത്യസ്ത വ്യായാമ മുറകളാണ് ഇതിലുള്ളത്. 'ശരീരത്തിനും മനസ്സിനും നവയൗവനം നല്‍കുക' എന്ന പ്രമേയത്തിലൂന്നി എല്ലാ പ്രായക്കാര്‍ക്കിടയിലും ആരോഗ്യ അവബോധം വളര്‍ത്തുക എന്നതാണ് മെക് 7 ന്റെ ലക്ഷ്യം.

സാധാരണക്കാര്‍ക്ക് ആവേശകരമായ ആരോഗ്യ സംസ്‌കാരം പകര്‍ന്നുനല്‍കുന്ന മെക് 7, വരും ദിവസങ്ങളില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. എറണാകുളം അസീസിയ മെക് 7 കൂട്ടായ്മയുടെ ഭാരവാഹികളായി ചെയര്‍മാന്‍: അഡ്വ. അനീഷ്, കോര്‍ഡിനേറ്റര്‍: ബച്ചു, ട്രഷറര്‍: ഫൈസല്‍ എന്നിവരെ തെരഞ്ഞെടുത്തു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026