കോഴിക്കോട്: ചികിത്സക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുനീറിന്റെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.കെ മുനീറിന്റെ ആരോഗ്യനിലമെച്ചപ്പെട്ട് അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പ്രതിസന്ധിഘട്ടത്തില്‍ ഒരു ജനത തന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും കടപ്പെട്ടിരിക്കുന്നുവെന്ന് മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Related News