ജിദ്ദ: കാര്‍ ഹരാജില്‍ ബ്രേവ് ഹാര്‍ബര്‍ വെഞ്ചേര്‍സ് കമ്പനി പുതുതായി ആരംഭിച്ച ട്യൂണേഴ്സ് ഗ്യാരേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി ചെയര്‍മാന്‍ ഷരീഫ് അറക്കലും എച് ആര്‍ മാനേജര്‍ മുഹമ്മദ് ആതിക് അല്‍ഖര്‍ണിയും ചേര്‍ന്നു ഉദ്ഘാടനം നിവ്വഹിച്ചു. പ്രീമിയം കാറുകളുടെ മെക്കാനിക്കല്‍, ബോഡി, പെയിന്റിംഗ്, ഡെന്റിങ് ജോലികള്‍ ഇവിടെ ചെയ്യും.
സിഇഒ ശഹബാസ് ഷരീഫ്, ജനറല്‍ മാനേജര്‍ ഷിബില്‍ ഷരീഫ്, ഡയറക്ടര്‍മാരായ ഷാദില്‍, ഇത്തിഷാമ്, സാമൂഹ്യ പ്രവര്‍ത്തകരായ ഹകീം പാറക്കല്‍, അസ്ഹാബ് വര്‍ക്കല, സഹീര്‍ മാഞ്ഞാലി, കബീര്‍ കൊണ്ടോട്ടി, മന്‍സൂര്‍ വയനാട്, നാസ്സര്‍ വെളിയംകോട്, ബഷീര്‍ അലി പരുത്തിക്കുന്നന്‍, നസീര്‍ വാവാക്കുഞ്ഞു, ഉണ്ണി തെക്കേടത്ത്, നവാസ് തങ്ങള്‍ എന്നിവരോടൊപ്പം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Related News