l o a d i n g

കേരള

രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ നാടിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കാന്‍ കഴിയൂ - ശശി തരൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 5, 2026

മലപ്പുറം: രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാന്‍ സാധിക്കൂയെന്ന് ഡോ. ശശി തരൂര്‍ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്‌കാരം മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവര്‍ത്തനം. ഇതാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മള്‍ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവര്‍ത്തനം മാറുന്നു. കഥ പറയല്‍ മാത്രമല്ല, മാധ്യപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം. അത് പത്രം അച്ചടിക്കുന്നതോടെ അവസാനിക്കുന്നുമില്ല. ഈ സന്ദേശം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയവരാണ് മാത്യു മണിമലയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ മാത്യൂസ് വര്‍ഗീസ് എന്നും അദ്ദേഹം പറഞ്ഞു. ലേബര്‍ കോഡുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആശങ്ക ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ശശിതരൂര്‍ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയും മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍ കൂടിയായ മാത്യു മണിമലയുടെ സ്മരാണാര്‍ഥം മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയതാണ് 30,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം.

മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ ആധ്യക്ഷ്യത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിതിഥിയായിരുന്നു. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സഹാനുഭൂതിയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ആത്മാവെന്ന് മറുപടി പ്രസംഗത്തില്‍ മാത്യൂസ് വര്‍ഗീസ് പറഞ്ഞു. സമ്മാനത്തുകയായ 30,000 രൂപ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തെന്നല ബ്ലൂംസ് സ്‌പെഷല്‍ സ്‌കൂളിന് അദ്ദേഹം കൈമാറി. ബ്ലൂംസ് സ്‌കൂളിന്റെ സാരഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ യാസ്മിന്‍ അരിമ്പ്ര ഏറ്റുവാങ്ങി. മാത്യു മണിമലയുടെ മകനും മനോരമ ന്യൂസ് ചീഫ് കോഓര്‍ഡിനേറ്റിങ് എഡിറ്ററുമായ റോമി മാത്യു, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷിറ, മലപ്പുറം നഗരസഭാധ്യക്ഷ വി.റിനിഷ, മഞ്ചേരി നഗരസഭാ ഉപാധ്യക്ഷ ബീന ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026