l o a d i n g

ഗൾഫ്

സൗദിയില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ ഇനി ഒരു വര്‍ഷത്തെ മുന്‍കൂര്‍ നോട്ടീസ് വേണം; റിയല്‍ എസ്റ്റേറ്റ് നിയമം പരിഷ്‌കരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

റിയാദ്: സൗദി അറേബ്യയില്‍ വാടകക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിര്‍ണ്ണായക ഭേദഗതി വരുത്തി ജനറല്‍ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി. കെട്ടിട ഉടമയ്ക്ക് വാടകക്കാരനെ ഒഴിപ്പിക്കണമെന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഒരു വര്‍ഷം (12 മാസം) മുമ്പേ ഔദ്യോഗികമായി നോട്ടീസ് നല്‍കണം. നേരത്തെ ഇത് മൂന്ന് മാസം മാത്രമായിരുന്നു. വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ താമസം കണ്ടെത്താന്‍ മതിയായ സമയം നല്‍കുന്നതിനുമാണ് ഈ നടപടി.

ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള കരാര്‍ ബന്ധം കൂടുതല്‍ സുതാര്യമാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. കെട്ടിടം ഉടമയ്ക്ക് സ്വന്തം താമസത്തിനായി ഉപയോഗിക്കേണ്ടി വരുമ്പോഴും അടുത്ത ബന്ധുക്കള്‍ക്ക് താമസിക്കാന്‍ വേണ്ടി കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെടുമ്പോഴും കെട്ടിടം പൊളിച്ചുപണിയാനോ വലിയ അറ്റകുറ്റപ്പണികള്‍ക്കോ വേണ്ടി ഒഴിപ്പിക്കുമ്പോഴോ നിയമം ബാധകമായിരിക്കും.

സൗദി തലസ്ഥാനമായ റിയാദില്‍ വരാനിരിക്കുന്ന അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഒഴിപ്പിക്കല്‍ നടപടികളിലും കര്‍ശന നിയന്ത്രണം വരുന്നത്. കെട്ടിട ഉടമയ്ക്ക് സ്വന്തം വീട്ടുകാരെ താമസിപ്പിക്കാനോ, കെട്ടിട പുനര്‍നിര്‍മ്മാണത്തിനോ വേണ്ടി മാത്രമാണ് നിലവില്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ അനുവാദമുള്ളത്. കൃത്യമായ കാരണങ്ങളില്ലാതെ വാടകക്കാരെ പുറത്താക്കുന്നത് നിലവിലെ നിയമപ്രകാരം നിയമവിരുദ്ധമാണ്.

വാടക വിപണിയിലെ തര്‍ക്കങ്ങള്‍ കുറയ്ക്കുക, ഇരു കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് ഈ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സ്ഥിരത കൊണ്ടുവരാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഈ നിയമമാറ്റം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് താമസക്കാര്‍ക്ക് വലിയ ആശ്വാസമാകും. പെട്ടെന്നുള്ള ഒഴിപ്പിക്കല്‍ മൂലം ഉണ്ടാവുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026