l o a d i n g

ഗൾഫ്

ജിദ്ദ നോര്‍ത്ത് സാഹിത്യോത്സവില്‍ അനാക്കിഷ് സെക്ടര്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. അഞ്ചു സെക്ടറുകള്‍ തമ്മില്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ 84 ഇനങ്ങളിലായി 500-ഓളം പ്രതിഭകള്‍ പങ്കെടുത്തു. 11 വേദികളിലായി നടന്ന മത്സരങ്ങളില്‍ 149 പോയിന്റുകള്‍ കരസ്ഥമാക്കി അനാക്കിഷ് സെക്ടര്‍ ഒന്നാം സ്ഥാനവും 121 പോയിന്റുകള്‍ നേടി ഹിറാ സെക്ടര്‍ രണ്ടാം സ്ഥാനവും 97 പോയിന്റുകള്‍ നേടി സാമിര്‍ സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

15 ാ മത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവ് കലാ പ്രതിഭയായി ഹംദാനിയ സെക്ടറിലെ ഷാഫിയെയും സര്‍ഗ്ഗ പ്രതിഭയായി അനാക്കിഷ് സെക്ടറിലെ ഇഹ്സാന്‍ അഹ്‌മദ് നവാസിനെയും തിരഞ്ഞെടുത്തു. വനിത വിഭാഗത്തില്‍ ഹിറാ സെക്ടറിലെ മുഫീദ ജിബിനെ സര്‍ഗ്ഗ പ്രതിഭയായി തിരഞ്ഞെടുത്തു.

കാമ്പസ് വിഭാഗത്തില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 77 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഹ്സാന്‍ അനസിനെ ക്യാമ്പസ് വിഭാഗത്തില്‍ കലാ പ്രതിഭയായി തിരഞ്ഞെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരപരിപാടികള്‍ ഐ സി എഫ് നാഷണല്‍ സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മുഹ്‌സിന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സഈദ് സഖാഫി പ്രാര്‍ത്ഥന നടത്തി. സോണ്‍ സെക്രട്ടറിമാരായ ഫസല്‍ ഇര്‍ഫാനി സ്വാഗതവും സലിം പറഞ്ചേരി നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സാംസ്‌കാരിക സംഗമം ആര്‍ എസ് സി ജിദ്ദ നോര്‍ത്ത് ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് സഖാഫിയുടെ അധ്യക്ഷതയില്‍ എഴുത്തുകാരനും ജേണലിസ്റ്റുമായ അഷ്റഫ് തൂണേരി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ കെഎംസിസി ജിദ്ദ ജനറല്‍ സെക്രട്ടറി വി. പി. മുസ്തഫ, ജിദ്ദ നവോദയ യുവജന വേദി കണ്‍വീനര്‍ ലാലു വേങ്ങൂര്‍, ഒ ഐ സി സി ജിദ്ദ വെസ്റ്റേണ്‍ റീജിയന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ഹബ് വര്‍ക്കല, ഐ സി എഫ് ജിദ്ദ റീജിയന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍, ആര്‍ എസ് സി സൗദി വെസ്റ്റ് സെക്രട്ടറി റഫീഖ് കൂട്ടായി, ജിദ്ദ മര്‍കസ് സെക്രട്ടറി അബ്ദുന്നാസര്‍ അന്‍വരി, ജിദ്ദ മീഡിയ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര്‍ കബീര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. ആര്‍ എസ് സി ജിദ്ദ നോര്‍ത്ത് സെക്രട്ടറിമാരായ അബൂബക്കര്‍ സിദ്ധീഖ് ഫാളിലി സ്വാഗതവും ഷാഫി ബിന്‍ ശാദുലി കീനോട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സംഷാദ് നന്ദി പറഞ്ഞു. സോണ്‍ സാഹിത്യോത്സവ് വിജയികള്‍ ജനുവരി 23 ന് മക്കയില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ ജിദ്ദ നോര്‍ത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026