l o a d i n g

ഗൾഫ്

ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 4, 2026

ഹഫര്‍ അല്‍ ബാത്തിന്‍: ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്റെ അഞ്ചാം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷവും സനാഇയ്യയിലെ ഇസ്തിറാഹയില്‍ വിപുലമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.

ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി ഈസ്റ്റേണ്‍ പ്രോവിന്‍സ് സെക്രട്ടറി സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ പള്ളിമുക്ക് സ്വാഗതവും ട്രഷറര്‍ റാഫി പരുതൂര്‍ നന്ദിയും പറഞ്ഞു. ഇക്ബാല്‍ ആലപ്പുഴ, അനൂപ് പ്രഭാകരന്‍, ജോബി ആന്റണി, നിസാം കരുനാഗപ്പള്ളി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കേക്ക് മുറിച്ചു ആഘോഷിച്ച ചടങ്ങില്‍ ഹഫര്‍ അല്‍ ബാത്തിനിലെ അഞ്ച് വര്‍ഷത്തെ ഇടപെടലുകളും സാമൂഹിക പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തതോടൊപ്പം ഒ.ഐ.സി.സി യുടെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനവും വിതരണവും നടത്തി. തുടര്‍ന്ന്, 'ഹഫര്‍ അല്‍ ബാത്തിന്‍ സ്‌നേഹതീരം' കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടികള്‍ വേറിട്ട അനൂഭൂതി പകര്‍ന്നു.

ജിതേഷ് തെരുവത്ത്, ഷബ്നാസ് കണ്ണൂര്‍, ജോമോന്‍ ജോസഫ്, സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കല്‍, ഷാനവാസ് മാഹീന്‍, സലാഹുദ്ധീന്‍ പാറശാല, സുനില്‍ കുമാര്‍ വി. ബി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹിക ഐക്യവും സാംസ്‌കാരിക സൗഹൃദവും നിറച്ച പരിപാടി അംഗങ്ങളുടെ മനസ്സില്‍ ഓര്‍മ്മപുതുക്കലായി.

Photo

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026