l o a d i n g

ഗൾഫ്

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 3, 2026

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം കൈമാറുന്നതിന് ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ അവസാന ഘട്ടം (2026 ജനുവരി 1 മുതല്‍) നിലവില്‍ വന്നു. ഇതോടെ രാജ്യത്തെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ശമ്പളം ബാങ്ക് വഴിയോ ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയോ മാത്രമേ നല്‍കാവൂ എന്ന് സൗദി മാനവശേഷി മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഗാര്‍ഹിക തൊഴിലാളികള്‍ കൈപ്പറ്റുന്ന ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലോ ഡിജിറ്റല്‍ വാലറ്റിലോ എത്തുന്നതോടെ ഇടപാടുകളില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുന്നു. 2024-ല്‍ തുടങ്ങിയ ഈ പദ്ധതി വിവിധ ഘട്ടങ്ങളിലായി (കൂടുതല്‍ തൊഴിലാളികളുള്ള തൊഴിലുടമകളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാവരിലേക്കും) വ്യാപിപ്പിക്കുകയായിരുന്നു. ശമ്പള കൈമാറ്റം മുസാനിദ് പ്ലാറ്റ്‌ഫോം അംഗീകരിച്ച ബാങ്കുകള്‍ വഴിയോ വാലറ്റുകള്‍ വഴിയോ ആയിരിക്കണം.

ബാങ്കിങ് സര്‍വിസിലെ 'ഗാര്‍ഹിക തൊഴിലാളി ശമ്പള കൈമാറ്റം' എന്ന സേവനം ഉപയോഗിച്ച് തൊഴിലുടമക്ക് ശമ്പളം കൈമാറാന്‍ ഇതിലൂടെ കഴിയും. ഇത് നിരവധി ആനുകൂല്യങ്ങള്‍ തൊഴിലാളിക്കും തൊഴിലുടമക്കും നല്‍കും. ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഒരു കൃത്യമായ രേഖയുണ്ടാവും, ക്രമം ഉറപ്പാക്കാന്‍ കഴിയും, കരാര്‍ അവസാനിപ്പിക്കുമ്പോഴോ തൊഴിലാളി പോകുമ്പോഴോയുള്ള നടപടിക്രമങ്ങള്‍ ലളിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും, സുരക്ഷിതവും വിശ്വസനീയവുമായ രീതിയില്‍ സ്വന്തം നാട്ടിലെ കുടുംബത്തിന് ശമ്പളം കൈമാറാനാവും എന്നീ ഗുണങ്ങളാണ് ഡിജിറ്റല്‍ പേമെന്റിലൂടെ ലഭിക്കുന്നത്.

വിപണി കാര്യക്ഷമത വര്‍ധിപ്പിക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, കരാര്‍ ബന്ധങ്ങളില്‍ നീതിയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന 'വിഷന്‍ 2030'ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026