l o a d i n g

ഗൾഫ്

സൗദിയില്‍ പാക്കിംഗ് ലേബര്‍ പ്രൊഫഷനും പരീക്ഷ നിര്‍ബന്ധമാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 3, 2026

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിനായി പരീക്ഷ ആവശ്യമില്ലാതിരുന്ന പാക്കിംഗ് ലേബര്‍ പ്രൊഫഷനും പരീക്ഷ നിര്‍ബന്ധമാക്കി. ജനുവരി നാലു മുതലാണ് ഇതു പ്രാബല്യത്തില്‍ വരുന്നത്. ഇനി മുതല്‍ ഈ പ്രൊഫഷനില്‍ ജോലി തേടുന്നവര്‍ നിശ്ചിത പരീക്ഷാ കേന്ദ്രത്തില്‍നിന്നും പരീക്ഷ പാസാകേണ്ടി വരും. സൗദി അറേബ്യയില്‍ ജോലി തേടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 'പ്രൊഫഷണല്‍ വെരിഫിക്കേഷന്‍' പദ്ധതി പ്രകാരമാണിത്. ഇതു പ്രകാരം ആയിരത്തിലേറെ തൊഴില്‍ തസ്തികകളില്‍ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അവസാനമായി ലേബര്‍, ലോഡിങ് അണ്‍ ലോഡിങ് തുടങ്ങിയ വിസകള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയിരുന്നത്. അതില്‍ പാക്കിംഗ് മേഖല ഒഴിവായിരുന്നു. അതിനും ഇപ്പോള്‍ പരീക്ഷ വേണ്ടിവരുമെന്നാണ് സൗദി റിക്രൂട്ട്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

തൊഴില്‍ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവില്‍ വിവിധ പ്രൊഫഷനുകള്‍ക്കായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളും, ട്രെയിനിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ തുടങ്ങിയ ജോലികള്‍ക്കുള്ള പരീക്ഷാ കേന്ദ്രങ്ങളായിരുന്നു നേരത്തെ കേരളത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ മറ്റു പ്രൊഫഷനുകള്‍ക്കും കേരളത്തില്‍ സെന്ററുകളുണ്ട്. നിലവില്‍ കണ്‍സ്ട്രക്ഷന്‍, വര്‍ക്ഷോപ്പ്, ഫുഡ് സെര്‍വര്‍, തട്ടാന്‍, ഷെഫ്, പൈപ് ഇന്‍സ്റ്റാളര്‍ തുടങ്ങിയ പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം. ഏതാനും ചില പ്രൊഫഷനുകള്‍ക്ക് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലെ സെന്ററുകളെ ആശ്രയിക്കേണ്ടിവരും. ഏജന്‍സികള്‍ വഴിയാണ് നിലവില്‍ പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പരീക്ഷ വിജയിച്ചതിന് ശേഷം വിഎഫ്എസ് വഴി ബയോമെട്രിക് പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാം. വിജയിച്ചവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026