l o a d i n g

ഗൾഫ്

ലോകത്തിലെ ഏറ്റവും വലിയ ഗവണ്‍മെന്റ് ഡാറ്റാ സെന്റര്‍ റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 2, 2026

റിയാദ്: ആഗോള ഡിജിറ്റല്‍ ഭൂപടത്തില്‍ വിപ്ലവാത്മകമായ മുന്നേറ്റവുമായി സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഡാറ്റാ സെന്ററായ 'ഹെക്സഗണ്‍' (Hexagon) റിയാദിന് സമീപം സല്‍ബൂകില്‍ നിര്‍മ്മാണം ആരംഭിച്ചു. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ കീഴിലാണ് ഈ വമ്പന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.

മൂന്ന് കോടി ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് നിര്‍മാണം. 480 മെഗാവാട്ട് (ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഡാറ്റാ സെന്റര്‍) ആണ് ശേഷി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ക്ക് കരുത്തേകുകയും ദേശീയ ഡിജിറ്റല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേരിട്ടുള്ള പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹെക്സഗണ്‍ പരമ്പരയിലെ ആദ്യ കേന്ദ്രമാണിത്. വരും കാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് സദായാ ലക്ഷ്യമിടുന്നത്.

ഉയര്‍ന്ന സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ 'ഡ്യുവല്‍-മോഡ് ഓപ്പറേറ്റിങ് ആര്‍ക്കിടെക്ചര്‍' എന്ന നൂതന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് ഗവണ്‍മെന്റ് ഡാറ്റകള്‍ക്ക് ഏറ്റവും മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പുനല്‍കുന്നു.

സല്‍ബൂകില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ആഭ്യന്തര സഹമന്ത്രി അമീര്‍ ഡോ. ബന്ദര്‍ ബിന്‍ അബ്ദുള്ള അല്‍മശാരി, അമീര്‍ ഫഹദ് ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍, ഐടി മന്ത്രി എന്‍ജി. അബ്ദുള്ള ബിന്‍ അമര്‍ അല്‍സ്വാഹ എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. സദായാ പ്രസിഡന്റ് ഡോ. അബ്ദുള്ള ബിന്‍ ശറഫ് അല്‍ഗാംദി അതിഥികളെ സ്വീകരിച്ചു.

'ദേശീയ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഈ ഡാറ്റാ സെന്റര്‍ ഒരു നാഴികക്കല്ലാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ സൗദിയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം.' - ഡോ. അബ്ദുള്ള ബിന്‍ ശറഫ് അല്‍ഗാംദി പറഞ്ഞു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026