ബെര്‍ലിന്‍: പുതുവത്സര പുലരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ജര്‍മനിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. ഉപരിപഠനത്തിനായി ജര്‍മനിയിലെത്തിയ തലങ്കാനയിലെ ജങ്കാവ് ജില്ലയിലുള്ള മല്‍കാപൂര്‍ ഗ്രാമ സ്വദേശി ടോക്കല ഹൃത്വിക് റെഡ്ഡി (22) ആണ് മരിച്ചത്. താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ അപ്രതീക്ഷിതമായി തീപിടിച്ചപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. തീ ആളിപ്പടര്‍ന്നതോടെ പുറത്തേക്ക് കടക്കാനാവാതെ ഹൃത്വിക് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ജര്‍മന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൃത്വികിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന യുവാവിന്റെ വിയോഗം നാടിനെയും വീട്ടുകാരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Related News