l o a d i n g

ഗൾഫ്

സൗദിയില്‍ ഡീസല്‍-പാചകവാതക വില വര്‍ധിപ്പിച്ചു; ഡീസലിന് 7.8 ശതമാനം കൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

റിയാദ്: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ രാജ്യത്ത് ഇന്ധന, പാചകവാതക നിരക്കുകള്‍ വര്‍ധിപ്പിച്ച് സൗദി അറേബ്യ. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ ഡീസല്‍ വിലയില്‍ 7.8 ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം രാജ്യത്തുടനീളം പാചകവാതക സിലിണ്ടറുകളുടെ വില ഏകീകരിക്കാന്‍ നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനിയും (ഗാസ്‌കോ) തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

പുതുക്കിയ നിരക്ക് പ്രകാരം ഡീസല്‍ ലിറ്ററിന് 1.79 റിയാല്‍ ആയി ഉയര്‍ന്നു. 2022 മുതല്‍ വര്‍ഷാരംഭത്തില്‍ ഡീസല്‍ വില പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അഞ്ചാമത്തെ വില വര്‍ധനവാണിത്. 2015-ല്‍ വെറും 0.25 റിയാലായിരുന്ന ഡീസല്‍ വില പത്തുവര്‍ഷത്തിനിടെ ഘട്ടംഘട്ടമായാണ് നിലവിലെ നിരക്കിലെത്തിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

രാജ്യത്തെ എല്ലാ മേഖലകളിലും ഒരേ നിരക്കില്‍ പാചകവാതകം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗാസ്‌കോ പുതിയ നിരക്കുകള്‍ പുറത്തിറക്കിയത്. ഗതാഗതച്ചെലവും മൂല്യവര്‍ധിത നികുതിയും (VAT) ഉള്‍പ്പെടെയുള്ള പുതിയ നിരക്കു പ്രകാരം 11 കിലോഗ്രാം സിലിണ്ടറിന് 26.23 റിയാലും 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാല്‍ലും കേന്ദ്ര ഗ്യാസ് ടാങ്കുകള്‍ക്ക് 1.1770 റിയാലുമാണ് (ഒരു ലിറ്ററിന്) വില.

ഗതാഗത മേഖലയിലും വ്യവസായ മേഖലയിലും ഡീസല്‍ വില വര്‍ധനവ് ചെറിയ രീതിയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ പാചകവാതക വില ഏകീകരിച്ചത് വിവിധ പ്രവിശ്യകളിലുള്ള ഉപഭോക്താക്കള്‍ക്ക് ഒരേ നിരക്കില്‍ സേവനം ഉറപ്പാക്കാന്‍ സഹായിക്കും.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026