l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന് ജുബൈലില്‍ കൗണ്‍സില്‍ രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 31, 2025

ജുബൈല്‍: നൂറ്റി അറുപത്തിയേഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) സൗദിയിലെ അഞ്ചാമത്തെ കൗണ്‍സിലായി ജുബൈലില്‍ കമ്മറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ജുബൈലിലെ ലെറ്റ്‌സ് ഈറ്റ് റെസ്റ്റോറന്റില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ മുപ്പതോളം പേര്‍ പങ്കെടുത്തു. മീറ്റിംഗില്‍ വെച്ച് കൗണ്‍സില്‍ അഡ്‌ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.

ടീനയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് റീജിയണല്‍ പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് സദസിന് പരിചയപെടുത്തി. ദമാം പ്രസിഡന്റ് നവാസ് ചൂനാടന്‍ ദീപം കൊളുത്തി ജുബൈല്‍ കൗണ്‍സില്‍ രൂപീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി നാഷണല്‍ പ്രസിഡന്റ് ഷബീര്‍ ആക്കോട് മെമ്പര്‍ഷിപ്പ് ഫോം വിതരണം നിര്‍വ്വഹിച്ചു.

അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റായി സോണിയ ഹാരിസണ്‍ മോറിസിസിനേയും ജനറല്‍ സെക്രട്ടറിയായി അനില്‍ മാളൂരിനേയും ട്രഷറര്‍ ആയി വിവേകിനേയും വൈസ് പ്രസിഡന്റായി പ്രശാന്തിനെയും തിരഞ്ഞെടുത്തു.

ദമാം സെക്രട്ടറി ജയരാജ് കൊയിലാണ്ടി, വൈസ് പ്രസിഡന്റ് ചന്ദന്‍ ഷേണായി, ശിഹാബ് മങ്ങാടന്‍, വിവേക് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഹാരിസണ്‍ മോറിസ്, മറിയം ആന്റണി, ടീന അലക്‌സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അനില്‍ ജി. നായര്‍ സ്വാഗതവും സോണിയ ഹാരിസണ്‍ നന്ദിയും പറഞ്ഞു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026