l o a d i n g

ഗൾഫ്

ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യന്‍ മതനിരപേക്ഷതയെ ദശാബ്ദങ്ങളോളം സംരക്ഷിച്ചത് -സുനില്‍ പി. ഇളയിടം

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
December 31, 2025

റിയാദ്: ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യന്‍ മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ദശാബ്ദങ്ങളോളം നിലനിറുത്തിയതെന്ന് പ്രമുഖ സാഹിത്യസാംസ്‌കാരിക വിമര്‍ശകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1948-ല്‍ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ചിന്തിയ രക്തം, അന്‍പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ അധികാര ഘടനകളില്‍ നിന്നും വര്‍ഗീയതയെ അകറ്റി നിര്‍ത്താന്‍ ശക്തമായ പ്രതിരോധമായി പ്രവര്‍ത്തിച്ചുവെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. എന്നാല്‍ ആ ഗാന്ധിയന്‍ പൈതൃകത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുഇടങ്ങളില്‍ നിന്നുമാത്രമല്ല, രാഷ്ട്രീയസാംസ്‌കാരിക ബോധത്തില്‍ നിന്നും പോലും ഗാന്ധിയെ പുറന്തള്ളാനുള്ള ശ്രമത്തിലാണ് വര്‍ഗീയ ശക്തികള്‍ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയും മതനിരപേക്ഷതയും തുടര്‍ച്ചയായി അക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍, ഗാന്ധിയന്‍ മൂല്യങ്ങളുടെ രാഷ്ട്രീയ പുനര്‍വായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു ചരിത്ര സ്മാരകമല്ല, മറിച്ച് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക പ്രതിരോധ ചിഹ്നമാണെന്നും ഇളയിടം വ്യക്തമാക്കി.

സുനില്‍ പി. ഇളയിടത്തിനൊപ്പം മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാറും, സാഹിത്യകാരി ദീപാ നിശാന്തും പങ്കെടുത്ത ആദ്യ സെഷനില്‍ ''ആധുനിക കാലത്തെ വായന, മാധ്യമം, നവമാധ്യമം പ്രസക്തിയും സാധ്യതകളും വെല്ലുവിളികളും'' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. വിപിന്‍ കുമാര്‍ മോഡറേറ്ററായ ചര്‍ച്ചയില്‍, മാധ്യമങ്ങളിലൂടെ വര്‍ഗീയതയും അധികാര രാഷ്ട്രീയവും എങ്ങിനെ സാധാരണവല്‍ക്കരിക്കപ്പെടുന്നു എന്നതടക്കമുള്ള വിഷയങ്ങള്‍ ശക്തമായ ചര്‍ച്ചയായി.

തുടര്‍ന്ന് ''ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍'' എന്ന വിഷയത്തില്‍ ഡോ. അരുണ്‍ കുമാറുമായി എം.എം. നയീം സംവദിച്ചു. ''ഇന്ത്യന്‍ മതനിരപേക്ഷതയുടെ വീണ്ടെടുപ്പും കേരള ബദലും'' എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടവുമായി വിപിന്‍ കുമാറും, ''മാറുന്ന സ്ത്രീ സമൂഹത്തിലും സാഹിത്യത്തിലും'' എന്ന വിഷയത്തില്‍ ദീപാ നിശാന്തുമായി സീബാ കൂവോടും സംവേദനം നടത്തി.

ബദിയയിലെ മാര്‍ക്ക് ആന്‍ഡ് സേവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി റസാക്ക് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അരുണ്‍ കുമാര്‍, ദീപാ നിശാന്ത്, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിക്ക്, ന്യൂ ഏജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ഗഫൂര്‍ ആനമങ്ങാട്, സുനില്‍ കുമാര്‍, മധു ബാലുശ്ശേരി, രജീഷ് പിണറായി എന്നിവര്‍ അതിഥികള്‍ക്കും മോഡറേറ്റര്‍മാര്‍ക്കും മെമന്റോകള്‍ കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

Latest News

മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
മൈന്‍ഡ്, ബോഡി & ബ്രീത്ത് പരിശീലനം 16-ന്
October 13, 2026
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ജപ്പാനില്‍ സ്വീകരണം
October 13, 2026
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്നോട്ട്: നൗഷാദ് ബ്ലാത്തൂര്‍
October 13, 2026
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ എംബസി ഡി.സി.എമ്മുമായി ഡബ്ലു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
October 13, 2026
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026