l o a d i n g

ഗൾഫ്

ദുരിതം വിടാതെ പിന്തുടര്‍ന്ന പ്രവാസി ജീവിതം; ഭാര്യയുടെ ചികിത്സയ്ക്കായി വീട് പണയപ്പെടുത്തിയ ബെന്നി തടവറയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 23, 2025

കണ്ണൂര്‍: മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ 35 വര്‍ഷം വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത സ്വപ്നങ്ങളെല്ലാം ഒടുവില്‍ തടവറയുടെ അഴികള്‍ക്ക് പിന്നിലായി. ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സയ്ക്കും ബാങ്ക് ജപ്തിയില്‍ നിന്ന് തല ചായ്ക്കാന്‍ ഒരിടം ബാക്കിവെക്കാനുമായി 'ലോട്ടറി' എന്ന അവസാന കച്ചിത്തുരുമ്പില്‍ അഭയം തേടിയ മുന്‍ പ്രവാസി അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസ് (54) ആണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. നിയമത്തിന് മുന്നില്‍ ഇതൊരു കുറ്റമാണെങ്കിലും, ബെന്നിയുടെ ജീവിതം ഒരു ശരാശരി പ്രവാസിയുടെ കണ്ണീരും തകര്‍ച്ചയും നിറഞ്ഞ നേര്‍ചിത്രമാണ്.

റിയാദില്‍ ഡ്രൈവറായി പ്രവാസം തുടങ്ങി പിന്നീട് സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്ത ബെന്നിയുടെ തകര്‍ച്ച തുടങ്ങുന്നത് കോവിഡ് കാലത്താണ്. അന്ന് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി നാട്ടിലെ കൃഷിയെയും ബാധിച്ചു. ഏകദേശം 55 ലക്ഷം രൂപയോളം ലോണെടുത്താണ് ബിസിനസ് വിപുലീകരിച്ചത്. എന്നാല്‍ ലോക്ക്ഡൗണിന് പിന്നാലെ സ്‌പോണ്‍സറുടെ മരണം കൂടിയായതോടെ റിയാദിലെ സ്‌പെയര്‍പാര്‍ട്‌സ് കട പൂട്ടേണ്ടി വന്നു. തിരിച്ചടവുകള്‍ മുടങ്ങിയതോടെ കടം 85 ലക്ഷമായി പെരുകി.

കടക്കെണികള്‍ക്കിടയിലാണ് ഭാര്യക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ഓരോ 21 ദിവസം കൂടുമ്പോഴും ചികിത്സയ്ക്കായി 2.75 ലക്ഷം രൂപയോളം വേണം. മകളുടെ പഠനച്ചെലവ് വേറെ. ഉള്ള സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി തീര്‍ന്നു. 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ഹമായ വില കിട്ടിയില്ല. ഇതോടെയാണ്, ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനും ചികിത്സാച്ചെലവിനുമായി 1500 രൂപയുടെ കൂപ്പണ്‍ വഴി നറുക്കെടുപ്പിലൂടെ വീടും വാഹനങ്ങളും നല്‍കാന്‍ ബെന്നി തീരുമാനിച്ചത്.

നറുക്കെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരിക്കെയാണ് ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പോലീസ് ഇടപെടല്‍ ഉണ്ടായത്. ബാക്കിയുണ്ടായിരുന്ന കൂപ്പണുകള്‍ പിടിച്ചെടുത്ത പോലീസ് ബെന്നിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 'മുന്നോട്ട് പോകാന്‍ മറ്റ് വഴികളില്ലായിരുന്നു, വില്‍പന നടന്നാല്‍ കൂപ്പണ്‍ എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കാനും തയ്യാറായിരുന്നു' എന്ന ബെന്നിയുടെ വാക്കുകള്‍ക്ക് നിയമത്തനു മുന്നില്‍ വിലയില്ലായിരുന്നു.

നാടിന്റെ സമ്പദ്വ്യവസ്ഥ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ ഒടുവില്‍ ജീവിതം വഴിമുട്ടുമ്പോള്‍ അറ്റകൈ പ്രയോഗങ്ങള്‍ക്ക് നിര്‍ബന്ധിതരാകുന്ന ദയനീയ കാഴ്ചയാണ് കണ്ണൂരിലെ ഈ സംഭവം. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ബെന്നി ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്; പുറത്ത്, ചികിത്സ മുടങ്ങുമോ എന്ന ഭീതിയില്‍ ഒരു രോഗിയും പ്രതീക്ഷയറ്റ ഒരു കുടുംബവും.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026