l o a d i n g

ഗൾഫ്

റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനി നഴ്സ് ജിസാനില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

ജിസാന്‍: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിനിയായ നഴ്സ് അബൂഅരീഷ് കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചു. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറില്‍ അരുള്‍ ദോസ് മോഹനന്റെ ഭാര്യ ബ്യൂള അരുള്‍ ദോസാണ് (47) മരിച്ചത്. ജിസാന്‍ അല്‍അഹദിനു സമീപമുള്ള ഖോബ മിലിട്ടറി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഈ മാസം പത്തിന് രാത്രി ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ തലയ്ക്കും ശരീരത്തിനും ഗുരുതമായി പരിക്കേറ്റ ബ്യൂളയെ പട്രോള്‍ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 12 ദിവസമായി അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്ന ബ്യൂള ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

കഴിഞ്ഞ 21 വര്‍ഷമായി ജിസാനില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് അരുള്‍ ദോസ് മോഹന്‍ അരാമെക്സ് ജിസാന്‍ അല്‍അഹദ് ശാഖയിലെ ജീവനക്കാരനാണ്. ഭര്‍ത്താവും കുടുംബവുമൊത്ത് ജിസാനിലെ അല്‍ അഹദില്‍ താമസിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ഇരുവരും അവധികഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. മക്കളായ പ്രൈസി അരുള്‍, പോള്‍ മോസസ് എന്നിവര്‍ ഇപ്പോള്‍ ചെന്നൈയില്‍ വിദ്യാര്‍ത്ഥികളാണ്. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭര്‍ത്താവ് അരുള്‍ ദോസ് പറഞ്ഞു.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026