കൊച്ചി: ആലുവ തായിക്കാട്ടുകര മാന്ത്രക്കല്‍ ക്ഷേത്രത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ പ്രവാസിയുടെ ഭാര്യയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി സ്വദേശി സാജിദിന്റെ ഭാര്യ, ആലുവ തായിക്കാട്ടുകര കുന്നുംപുറം ചേന്നാമ്പിള്ളി വീട്ടില്‍ ആമിന സുബൈര്‍ (26) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ചെന്നൈ - കൊല്ലം ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ കടന്നുപോയതിന് പിന്നാലെയാണ് മൃതദേഹം കണ്ടത്. വിദേശത്തായിരുന്ന സാജിദ് നാട്ടിലെത്തിയതിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളമായി ആലുവ യു.സി കോളേജിന് സമീപം വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ശൈല. മകന്‍: ആസിം സെയിന്‍ (3 വയസ്).
Related News