l o a d i n g

ഗൾഫ്

യു.എ.ഇയില്‍നിന്നുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 8, 2025

ദുബായ്: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കില്‍ 25 ശതമാനം വരെ വര്‍ധന. ശരാശരി 700 ദിര്‍ഹത്തിന് മേലെയാണ് ടിക്കറ്റ് നിരക്കില്‍ കൂടിയത്. ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതും സര്‍വീസുകള്‍ തടസ്സപ്പെട്ടതും യു എ ഇയില്‍ തിരക്കേറിയ യാത്രാ സീസണ്‍ ആരംഭിച്ചതുമാണ് നിരക്ക് വര്‍ധനവിന് കാരണം. ഇത് പ്രവാസികളുടെ ബജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്.

യു എ ഇയില്‍ നിന്ന് കേരളത്തിലേക്കും ഡല്‍ഹി അടക്കമുള്ള മേഖലയിലേക്കുള്ള സര്‍വീസുകളിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധന രേഖപ്പെടുത്തിയത്. അടുത്ത വാരാന്ത്യത്തില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നിരക്ക് 2,880 ദിര്‍ഹം വരെ എത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ സര്‍വീസുകളിലും 30 ശതമാനത്തിലധികം വര്‍ധനവുണ്ട്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലേക്കുള്ള യാത്രക്കാരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ ഇവിടങ്ങളിലേക്ക് 30 ശതമാനത്തിലധികം വര്‍ധനവുണ്ട്.

ഇന്‍ഡിഗോ വിമാനങ്ങളുടെ അനിശ്ചിതത്വം കാരണം മറ്റ് വിമാനക്കമ്പനികളിലും തിരക്ക് വര്‍ധിച്ചു. കൃത്യസമയത്ത് എത്താന്‍ കൂടുതല്‍ പണം നല്‍കാന്‍ യാത്രക്കാര്‍ തയ്യാറാകുന്നതും സ്‌കൂള്‍ അവധി തുടങ്ങിയതും നിരക്ക് കൂടാന്‍ കാരണമായി. ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതും യാത്രക്കാരെ വലക്കുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു തുടങ്ങിയെങ്കിലും സാധാരണ നിലയിലാകാന്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെ സമയമെടുത്തേക്കാം. ജനുവരി അവസാനത്തോടെയാണ് നിരക്കുകള്‍ കുറയുന്ന പ്രവണത കാണിക്കുന്നത്.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026