l o a d i n g

ഗൾഫ്

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ സ്ഥലങ്ങളില്‍ മുന്‍പന്തിയില്‍ ആത്മീയ കേന്ദ്രം, വിദേശ രാജ്യങ്ങളില്‍ ഫിലിപ്പൈന്‍സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 5, 2025

കാലിഫോര്‍ണിയ: തിരക്കിട്ട ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍നിന്ന് ഒരു ഇടവേള ആഗ്രഹിച്ച്, പുതിയ കാഴ്ചകള്‍ തേടുന്നതില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണ്. യാത്രകളോടുള്ള ഈ അഭിരുചി വ്യക്തമാക്കിക്കൊണ്ട്, 2025-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞ യാത്രാ കേന്ദ്രങ്ങളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. ഈ വര്‍ഷം ജനുവരി 1 മുതല്‍ നവംബര്‍ 25 വരെയുള്ള തിരയലുകള്‍ വിശകലനം ചെയ്താണ് ഗൂഗിള്‍ ഈ ലിസ്റ്റ് തയ്യാറാക്കിയത്.

ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ഉത്തര്‍പ്രദേശിലെ ആത്മീയ കേന്ദ്രമായ മഹാ കുംഭമേളയാണ്. ഈ വര്‍ഷമാദ്യം നടന്ന മഹാ കുംഭമേളയാണ് ലിസ്റ്റില്‍ ഒന്നാമത്. ആയിരക്കണക്കിന് ഹിന്ദു തീര്‍ത്ഥാടകരെ ആകര്‍ഷിച്ച ഈ സാംസ്‌കാരിക-ആത്മീയ സംഗമമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ തേടിയത്. അതേസമയം, വിദേശയാത്രകളോടുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ച താല്‍പ്പര്യം വ്യക്തമാക്കുന്നതാണ് രണ്ടാം സ്ഥാനം വിദേശയാത്രകളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ രണ്ടാമത്തെ സ്ഥലം ഫിലിപ്പൈന്‍സാണ്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 14 ദിവസം വരെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്നതും ഇ-വിസ സംവിധാനവും ഈ രാജ്യത്തെ പ്രിയങ്കരമാക്കുന്നു.

ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി തിരഞ്ഞ മറ്റ് പ്രമുഖ യാത്രാ കേന്ദ്രങ്ങള്‍ ഇവയാണ്:റാങ്ക്സ്ഥലംരാജ്യം/സംസ്ഥാനം പ്രത്യേകത 3. ജോര്‍ജിയ, കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റിലും ഇടംപിടിച്ച പ്രദേശം. 4. മൗറീഷ്യസ്, ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ദ്വീപ് രാജ്യം. 6, ഫൂ ക്വാക്വിയറ്റ് - തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോടുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നു. 7. ഫുക്കെറ്റ്, തായ്ലന്‍ഡ് ബീച്ച് അവധിക്കാലത്തിന് പ്രശസ്തമായ പ്രദേശം. കശ്മീര്‍ ലിസ്റ്റില്‍ സജീവം. വിദേശയാത്രകള്‍ക്കൊപ്പം, ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലും കശ്മീരിന് പ്രാധാന്യം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ച കശ്മീര്‍ ഈ വര്‍ഷവും ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്ഥലങ്ങളില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ജയ്പൂര്‍, മണാലി, ഗോവ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇത്തവണ ലിസ്റ്റില്‍ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026