l o a d i n g

ഗൾഫ്

വിഷന്‍ 2030 ലക്ഷ്യമിട്ട് സൗദി ബജറ്റ്: പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കിരീടാവകാശി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

റിയാദ്- മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ സൗദി ബജറ്റ്, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വഴക്കവും ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയം ഉറപ്പിക്കുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികളെയും ഏറ്റക്കുറച്ചിലുകളെയും മറികടക്കാന്‍ പ്രാപ്തമാക്കുന്ന, സുസ്ഥിരമായ വളര്‍ച്ചക്ക് ഈ ബജറ്റ് സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൗണ്‍സില്‍ യോഗത്തിന് അധ്യക്ഷത വഹിക്കവേ, വിഷന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിലും, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും, സാമ്പത്തിക പരിവര്‍ത്തനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നതിലും രാജ്യം തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.

പുതിയ ബജറ്റ് അനുസരിച്ച് രാജ്യത്തിന്റെ പൊതുചെലവ് ഏകദേശം 1.3 ട്രില്യണ്‍ റിയാലാണ്. പൊതുവരുമാനം ഏകദേശം 1.147 ട്രില്യണ്‍ റിയാലും പ്രതീക്ഷിത കമ്മി 165.4 ബില്യണ്‍ റിയാലുമാണ്.

ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വികസന, സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പിലാക്കാന്‍ കിരീടാവകാശി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത് സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പൗരന്മാരെയും അവര്‍ക്കുള്ള സേവനങ്ങളെയും മുന്‍ഗണനയില്‍ നിര്‍ത്തുന്നതിനും സംഭാവന ചെയ്യും.

സൗദി സമ്പദ്വ്യവസ്ഥയുടെ പോസിറ്റീവ് സൂചകങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. വിഷന്‍ 2030-ന് കീഴിലുള്ള പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടങ്ങള്‍ക്ക് കാരണം. പ്രാഥമിക കണക്കുകള്‍ പ്രകാരം, യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 4.6% ആയിരിക്കും. സാമ്പത്തിക വളര്‍ച്ചക്ക് നേതൃത്വം നല്‍കി എണ്ണയിതര പ്രവര്‍ത്തനങ്ങള്‍ 4.8% വളര്‍ച്ച രേഖപ്പെടുത്തി.

വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം രാജ്യം കൈവരിച്ച ഘടനാപരമായ പരിവര്‍ത്തനം എണ്ണയിതര മേഖലയുടെ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തുന്നതിനും, പണപ്പെരുപ്പം ആഗോള നിലവാരത്തേക്കാള്‍ കുറഞ്ഞ നിലയില്‍ നിലനിര്‍ത്തുന്നതിനും, ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും, സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും, ഒരു ആഗോള സാമ്പത്തിക-നിക്ഷേപ കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിനും പൊതു ധനകാര്യങ്ങളുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിനും സൗദി സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുമെന്ന് കിരീടാവകാശി സ്ഥിരീകരിച്ചു. ആഗോള തലത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ശേഷി വര്‍ദ്ധിപ്പിക്കും. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നത് തുടരും. ദേശീയ വികസന നിധിയും അതിനോടനുബന്ധിച്ച ഫണ്ടുകളും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാരുടെ കഴിവുകളില്‍ നിക്ഷേപം നടത്തുന്നതിലും, സമഗ്രമായ വികസനം കൈവരിക്കുന്നതിലും, വിവിധ മേഖലകളിലെ നേതൃപാടവത്തിലും, മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലും രാജ്യം പുലര്‍ത്തുന്ന ഉറച്ച നിലപാടില്‍ കിരീടാവകാശി അഭിമാനം പ്രകടിപ്പിച്ചു.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026