l o a d i n g

ഗൾഫ്

യാമ്പുവില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

യാമ്പു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി യാമ്പുവില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നേതാക്കളും മീഡിയ പ്രതിനിധികളും ഇരു സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുത്തു. ഒ.ഐ.സി.സി ജിദ്ദ റീജനല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌കര്‍ വണ്ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘ് പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിധിയെഴുതുന്നതിനുമുള്ള അവസരമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തി.

ഒ.ഐ.സി.സി യാമ്പു ഏരിയ പ്രസിഡന്റ് സിദ്ധീഖുല്‍ അക്ബര്‍, മീഡിയ പ്രവര്‍ത്തകരായ അനീസുദ്ദീന്‍ ചെറുകുളമ്പ്, നിയാസ് യൂസുഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അയ്യൂബ് എടരിക്കോട്, ഷഫീഖ് മഞ്ചേരി, അബ്ദുറഹീം കരുവന്തിരുത്തി, യാസിര്‍ കൊന്നോല, അഷ്റഫ് കല്ലില്‍, മുജീബ് പൂവച്ചല്‍, അബ്ദുറസാഖ് നമ്പ്രം, അബ്ദുന്നാസര്‍ കുറുകത്താണി, സൈനുദ്ദീന്‍ കുട്ടനാട്, അനീസ് വണ്ടൂര്‍, ഫര്‍ഹാന്‍ മോങ്ങം, ശമീല്‍ വണ്ടൂര്‍, അബ്ബാസലി പാറക്കണ്ണി, ഹര്‍ഷദ് പുളിക്കല്‍, ഫിറോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇപ്പോള്‍ ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സംഘപരിവാര്‍ വിരുദ്ധ പ്രതിരോധത്തെ പിന്നില്‍ നിന്ന് കുത്തി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെ.എം.സി.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നിയാസ് പുത്തൂര്‍ സ്വാഗതവും ട്രഷറര്‍ അലിയാര്‍ മണ്ണൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: യാമ്പുവില്‍ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബ്ദുല്‍ കരീം പുഴക്കാട്ടിരി സംസാരിക്കുന്നു.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026