l o a d i n g

ഗൾഫ്

റെഡ് സീ ചലച്ചിത്രോത്സവം: സൂക്ക് പ്രോജക്റ്റ് മാര്‍ക്കറ്റ് അവാര്‍ഡുകളും ജൂറിയെയും പ്രഖ്യാപിച്ചു

Thumbnail
Publisher By     എ.എം. സജിത്ത്
December 2, 2025

ജിദ്ദ- ബുധനാഴ്ച ആരംഭിക്കുന്ന ജിദ്ദ റെഡ് സീ ചലച്ചിത്രോത്സവത്തിലെ റെഡ് സീ സൂക്ക് പ്രോജക്റ്റ് മാര്‍ക്കറ്റ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്താനുള്ള ജൂറിയെ പ്രഖ്യാപിച്ചു.

അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരാണ് വര്‍ക്ക്‌സ് ഇന്‍ പ്രോഗ്രസ്സ്, പ്രോജക്ട്സ് ഇന്‍ ഡെവലപ്മെന്റ്, സീരീസ് എന്നീ വിഭാഗങ്ങളിലായി 28 അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക. ഏകദേശം 700,000 ഡോളര്‍ (ഏകദേശം 5.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തുകയാണ് ആകെ നല്‍കുക.

പ്രോജക്ട്സ് ഇന്‍ ഡെവലപ്മെന്റ് വിഭാഗത്തില്‍ അബ്ദുള്‍റഹ്‌മാന്‍ ഖൗജ്, എലിയോട്ട് ഖായത്, മൈസ്‌കെ ടൗറിഷ്യ എന്നിവരാണ് ജൂറി. വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ് വിഭാഗത്തില്‍ മഹ്ദി ഫ്‌ളൈഫെല്‍, റുങ്കാനോ ന്യോണി, പോളോ ബെര്‍ട്ടോലിന്‍ എന്നിവരും സീരീസ് വിഭാഗത്തില്‍ ഡേവിഡ് ഡാവോലി, ഹാന അലോമെയര്‍, ജിഹാന്‍ അല്‍ താഹ്രിയും ജൂറി അംഗങ്ങളാകും.

അറബ് ലോകം, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വളര്‍ന്നുവരുന്നവരും പ്രശസ്തരുമായ ചലച്ചിത്ര പ്രവര്‍ത്തകരെ പരിപോഷിപ്പിക്കുന്നതില്‍ സൂക്ക് അവാര്‍ഡുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. അവരുടെ പ്രോജക്റ്റുകള്‍ക്ക് അര്‍ഹമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നതായി റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മാനേജിംഗ് ഡയറക്ടര്‍ ശിവാനി പാണ്ഡ്യ മല്‍ഹോത്ര പറഞ്ഞു.

സൂക്കിന്റെ പിന്തുണ ലഭിച്ച ഒരു പ്രോജക്റ്റ് ലോകമെമ്പാടുമുള്ള പ്രധാന ഫെസ്റ്റിവലുകളിലേക്ക് കൊണ്ടുപോവുകയും ഇപ്പോള്‍ ഞങ്ങളുടെ ജൂറി അംഗമായി തിരിച്ചെത്തുകയും ചെയ്ത മഹ്ദി ഫ്‌ളൈഫെലിനെ പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിന് ഉദാഹരണമാണ്. റെഡ് സീ സൂക്കിന്റെ അഞ്ചാം പതിപ്പിലേക്ക്, ഫെസ്റ്റിവലുകള്‍, സ്റ്റുഡിയോകള്‍, പ്രൊഡക്ഷന്‍ എന്നിവയില്‍ അമൂല്യമായ വൈദഗ്ധ്യം നല്‍കുന്ന പ്രാദേശികവും അന്തര്‍ദേശീയവുമായ ജൂറി അംഗങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പ്രദേശങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനപരമായ കഥകള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തെ ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും.

റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 10 ന് റെഡ് സീ സൂക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026