l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 30, 2025

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ കുട്ടികളുടെ വിഭാഗമായ പത്തനംതിട്ട ജില്ലാ ബാലജന സംഗമം (പിജെബിസ്) ശിശുദിനാഘോഷം ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തി. ബാലജന സംഗമം പ്രസിഡന്റ് സെറ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പിജെഎസ് പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം ഉദ്ഘാടനം നിര്‍വഹിച്ചു. അഹദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും, മെന്റര്‍ ക്രൂ ട്രൈനിംഗ് അക്കാദമിയുടെ ഡയറക്റ്ററുമായ അന്‍വര്‍ ഷാജ വേങ്ങശ്ശേരി മുഖ്യാതിഥി ആയിരുന്നു. പിജെഎസ് രക്ഷാധികാരി സന്തോഷ് നായര്‍, വൈസ് പ്രസിഡന്റ് അഡ്മിന്‍ മാത്യു തോമസ്, വൈസ് പ്രസിഡന്റ് അക്റ്റിവിറ്റി അനില്‍ കുമാര്‍, വൈഷ്ണവി വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഡ്രോയിങ്ങ്, കളറിംഗ് മത്സരങ്ങളും, സംഘ ഗാനം, ദേശഭക്തി ഗാനം, ടാബ്ലോ തുടങ്ങി കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ജോവന്ന ജോണ്‍, ആബേല്‍ ബൈജു, ശിവാനി വിനോദ്, ഓസ്റ്റിന്‍ എബി, ഏദന്‍ മനോജ്, ഇവാനിയ ജോര്‍ജ്, നിവേദ് അനില്‍ കുമാര്‍, അമേലിയ ജോര്‍ജ്, നിവേദ്യാ അനില്‍ കുമാര്‍, ജൊവാന്‍ ജെനി, ശ്രെയ ജോസഫ്, ഹന്ന ഷിജോയ്, നുഹയാ നജീബ്, ഇവാന ആന്‍ ജോസഫ്, ജോവാന സതീഷ്, ജറോം,വിനായക്, അനിഷ്‌ക ഷാലു, ഗ്ലാഡിസ് എബി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും, പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്നു. ബാലജന സംഗമം ജനറല്‍ സെക്രട്ടറി ബെനീറ്റ ആന്‍ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോണ്‍ എബി സ്വാഗതവും, അക്ഷല്‍ ഷാലു നന്ദിയും പറഞ്ഞു. മൗറീന്‍ അബീഷ് അവതാരികയായിരുന്നു. എന്‍ ഐ ജോസഫ്, ജയന്‍ നായര്‍ എന്നിവര്‍ സമ്മാനവിതരണത്തിനു നേതൃത്വം നല്‍കി. വര്‍ഗീസ് ഡാനിയല്‍, ഷറഫ് പത്തനംതിട്ട, ജിയ അബീഷ്, ജോര്‍ജ് ഓമല്ലൂര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ ചിട്ടപ്പെടുത്തി. അധ്യാപികമാരായ യമുന വേണു, ലിയ ജനി, കൂടാതെ വിലാസ് കുറുപ്പ്, മനോജ് മാത്യു, ദിലീപ് ഇസ്മായില്‍, രഞ്ജിത് മോഹന്‍, സുശീല ജോസഫ്, ദീപിക സന്തോഷ്, എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കള്‍ ആയിരുന്നു.

പിജെബിസ് ശിശുദിനാഘോഷത്തിന്റെ മുഖ്യതിഥി അന്‍വര്‍ ഷാ വേങ്ങശ്ശേരിക്ക് പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഉപഹാരം പ്രസിഡന്റ് അയൂബ് ഖാന്‍ കൈമാറി, പിജെസ് ഭാരവാഹികളും, വനിതാ വിഭാഗം ഭാരവാഹികളും പിജെബിസ് ഭാരവാഹികളും പങ്കെടുത്തു.

Photo

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026