l o a d i n g

ഗൾഫ്

സൗദിയില്‍ വയോജന ജീവിതം സംതൃപ്തം: 91% പേര്‍ ഹാപ്പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 29, 2025

റിയാദ്: സൗദി അറേബ്യയിലെ വയോജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ജീവിത സംതൃപ്തിയുണ്ടെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഗാസ്റ്ററ്റ്) പുറത്തിറക്കിയ 2025-ലെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വയസ്സും അതില്‍ കൂടുതലുമുള്ള ഏകദേശം 1.7 ദശലക്ഷം പേരില്‍ (മൊത്തം ജനസംഖ്യയുടെ 4.8%) നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

91% വയോജനങ്ങളും തങ്ങളുടെ ജീവിതത്തില്‍ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. നിഷ്പക്ഷത പാലിച്ചവര്‍ ഏകദേശം 7% മാത്രമാണ്. പുരുഷന്മാരിലും സ്ത്രീകളിലും അതൃപ്തി പ്രകടിപ്പിച്ചത് വെറും 2% പേര്‍ മാത്രം. സൗദി വയോജനങ്ങളില്‍ ഭൂരിഭാഗവും സാമൂഹികമായി സജീവമാണ്. പുരുഷന്മാരില്‍ 63.4%, സ്ത്രീകളില്‍ 57.3% വും സാമൂഹികമായി സജീവമാണ്. ലിംഗഭേദമന്യേ ഏകദേശം 11% പേര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ ഇഷ്ടപ്പെടാത്തവരാണ്.

ദൈനംദിന കാര്യങ്ങളില്‍ വയോജനങ്ങളില്‍ 40.6% പുരുഷന്മാരും സ്വയംപര്യാപ്തരാണ്. 30.9% കുട്ടികളെയും 25.8% ഇണകളെയും ആശ്രയിക്കുന്നു. സ്ത്രീകളില്‍ 40.9% കുട്ടികളെയും 36.5% സ്വയംപര്യാപ്തരെയും ആശ്രയിക്കുന്നു.

പ്രായമാകുന്നതിനനുസരിച്ച് കായിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം കുറയുന്നതായും സര്‍വേ കണ്ടെത്തി. 60-64 വയസ്സപകാരായ 42.6% പേര്‍ വ്യായാമം ചെയ്യുമ്പോള്‍ 70-74 വയസ്സുള്ളവരില്‍ ഇത് 24.2% ആയി കുറയുന്നു. 85 വയസ്സിനു മുകളിലുള്ളവരില്‍ 9.6% മാത്രമാണ് വ്യായാമം ചെയ്യുന്നത്.

സ്മാര്‍ട്ട്ഫോണ്‍/കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ പുരുഷന്മാര്‍ 86.9%മാണെങ്കില്‍ സ്ത്രീകള്‍ 78% ആണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനങ്ങള്‍ നേടുന്നതില്‍ പുരുഷന്മാര്‍ 75.7% ആണ്. സ്ത്രീകള്‍ 58.7%.

Latest News

സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026