l o a d i n g

കായികം

സൗദിയില്‍ 'റിംഗ് V: നൈറ്റ് ഓഫ് ദി സമുറായി' ബോക്‌സിംഗ് മത്സര ടിക്കറ്റുകള്‍ പുറത്തിറക്കി

Thumbnail

റിയാദ്: ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ കൂടിയായ ഉപദേഷ്ടാവ് തുര്‍ക്കി ബിന്‍ അബ്ദുല്‍ മൊഹ്സെന്‍ അല്‍-ഷൈഖ്, 'റിംഗ് V: നൈറ്റ് ഓഫ് ദി സമുറായി' ബോക്‌സിംഗ് മത്സരത്തിന്റെ ടിക്കറ്റുകള്‍ പുറത്തിറക്കി.

പ്രമുഖ ജാപ്പനീസ് താരം നവോയ ഇനൂവെയും മെക്‌സിക്കോയുടെ അലന്‍ പിക്കാസോയും തമ്മിലുള്ള ഈ മത്സരം 2025 ഡിസംബര്‍ 27-ന് ബോളെവാര്‍ഡ് സിറ്റിയിലെ എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കിന്റെ മുഹമ്മദ് അബ്ദു അരീനയില്‍ നടക്കും.

തലസ്ഥാനമായ ടോക്കിയോയില്‍ അടുത്തിടെ നടന്ന പത്രസമ്മേളനത്തില്‍ ജാപ്പനീസ് ബോക്സിംഗ് താരങ്ങളുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള ബോക്സിംഗ് ആരാധകരുടെ വലിയ ശ്രദ്ധ ആകര്‍ഷിച്ച ഈ പരിപാടിയുടെ ടിക്കറ്റ് പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

റിയാദ് സീസണിലെ ഏറ്റവും ശക്തമായ ബോക്‌സിംഗ് മത്സരങ്ങളില്‍ ഒന്നാണ് ഈ 'സമുറായി നൈറ്റ്'. ഇതില്‍ ഓരോ പോരാട്ടത്തിലും ഒരു ജാപ്പനീസ് താരത്തിനെതിരെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികള്‍ മത്സരിക്കുന്നു.

പ്രധാന പോരാട്ടം: ജപ്പാന്റെ നവോയ ഇനൂവെ- മെക്‌സിക്കോയുടെ അലന്‍ പിക്കാസോ.

മറ്റ് ശ്രദ്ധേയ പോരാട്ടങ്ങള്‍:

ജപ്പാന്റെ ജുന്റോ നകതാനി vs മെക്‌സിക്കോയുടെ സെബാസ്റ്റ്യന്‍ ഹെര്‍ണാണ്ടസ്.

ജപ്പാന്റെ കെന്‍ഷിറോ തെരാജി vs മെക്‌സിക്കോയുടെ വില്ലിബാള്‍ഡ് ഗാര്‍സിയ.

ജപ്പാന്റെ തൈഗ ഈമാനാഗ vs ക്യൂബയുടെ അര്‍മാന്‍ഡോ മാര്‍ട്ടിനെസ്.

ജപ്പാന്റെ ഹയാറ്റോ സുത്സുമി vs ബ്രിട്ടന്റെ ജെയിംസ് ഡിക്കന്‍സ്.

ജപ്പാന്റെ റിറ്റോ സുത്സുമി vs മെക്‌സിക്കോയുടെ ലിയോപാര്‍ഡോ ക്വിന്റാന.

പൊതുജനങ്ങള്‍ക്ക് വെബ്ബുക്ക് ആപ്പ് വഴി ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026