l o a d i n g

ബിസിനസ്

സൗദിയില്‍ 16 ന്റെ നിറവില്‍ ലുലു ; ഉപഭോക്താക്കള്‍ക്ക് ഒരു മില്യണ്‍ റിയാല്‍ വിലമതിയ്ക്കുന്ന സമ്മാനപ്പെരുമഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 25, 2025

റിയാദ് : സൗദിയുടെ മണ്ണില്‍ 16 വയസ്സ് പൂര്‍ത്തിയാക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വന്‍ സമ്മാനപദ്ധതികളും ഭിന്നശേഷി കുരുന്നകള്‍ക്കായി മാതൃക സിഎസ്ആര്‍ പദ്ധതിയും പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. 1600 വിജയികള്‍ക്ക് ഒരു മില്യണ്‍ റിയാല്‍ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍, അഞ്ച് ദിവസം ആയിരം ട്രോളികള്‍ എന്നിവ അടക്കം വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് ഉത്സവമാണ് ആഘോഷങ്ങളുടെ ഭാഗമായി ലുലു ഒരുക്കുന്നത്.

നവംബര്‍ 26 മുതല്‍ ജനുവരി 9 വരെ നീളുന്ന പതിനാറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത കാറ്റഗറികളില്‍ വന്‍ വിലക്കിഴിവുകളും ഷോപ്പിംഗ് ഡീലുകളുമുണ്ടായിരിക്കും. ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്ക് 70 ശതമാനത്തിലധികം വിലക്കിഴിവ് നല്‍കി ലുലു സൂപ്പര്‍ ഫ്രൈഡേയും തുടരുന്നതോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് ആഘോഷത്തിന് ഇരട്ടി മധുരമാണ്.

ഭിന്നശേഷി കുരുന്നുകള്‍ക്കായി സിഎസ്ആര്‍ പദ്ധതി

സാമൂഹിക പ്രതിബദ്ധത പദ്ധതികളില്‍ എന്നും മാതൃക തുടരുന്ന ലുലു, പതിനാറാം വാര്‍ഷികാഘോഷ വേളയില്‍ മറ്റൊരു വന്‍ പ്രഖ്യാപനത്തിനൊരുങ്ങുകയാണ്. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയുമായി ചേര്‍ന്ന് ലുലു കരുതലിന്റെ കൈത്താങ്ങൊരുക്കും. നവംബര്‍ 25 നാണ് ഈ സി എസ് ആര്‍ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമാവുക.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുകള്‍

പതിനാറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഷോപ്പിംഗില്‍ പങ്കെടുക്കുന്ന ഉപഭോക്താക്കളില്‍ 1600 വിജയികള്‍ക്ക് 1000, 500, 250 റിയാല്‍ എന്നിങ്ങനെ ഒരു മില്യണ്‍ റിയാല്‍ വിലമതിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും. നവംബര്‍ 26 മുതല്‍ ജനുവരി 4 വരെയാണ് ഉപഭോക്താക്കള്‍ക്ക് ഈ അവസരം ലഭിക്കുക. നവംബര്‍ 30 വരെയുള്ള ആദ്യ അഞ്ച് ദിവസങ്ങളില്‍ ആയിരം ട്രോളികളും ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ഇതിനെല്ലാം പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം വന്‍ വിലക്കിഴിവും ഓഫറുകളുമാണ് വാര്‍ഷികാഘോഷ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍, വീട്ടുപകരണങ്ങള്‍, കിഡ്‌സ് എന്നിങ്ങനെ മുഴുവന്‍ കാറ്റഗറികളിലും ഓഫറുകളുണ്ടായിരിക്കും.

പതിനാറ് വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ സൗദിയില്‍ ലോകോത്തര, മൂല്യാധിഷ്ഠിത, ഉപഭോക്തൃ സൗഹൃദ ഷോപ്പിംഗ് സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതിന്റെ നാഴികക്കല്ല് കൂടി ലുലു പിന്നിടുകയാണെന്ന് ലുലു കെ എസ് എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ലുലുവിന് ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മാന പദ്ധതികളില്‍ എല്ലാവരും ഭാഗമാകണം. ഭിന്നശേഷി കുരുന്നകള്‍ക്കായുള്ള സി എസ് ആര്‍ പദ്ധതി ലോകത്തിന് തന്നെ മാതൃകയാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026