l o a d i n g

കേരള

ലിവ്-ഇന്‍ പങ്കാളിക്കു നേരെ ക്രൂര മര്‍ദനം, യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 21, 2025

കൊച്ചി: ലിവ്-ഇന്‍ പങ്കാളിയെ കേബിള്‍ വയറുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ അറസ്റ്റില്‍. യുവതി മരട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിവാഹബന്ധം വേര്‍പെടുത്തിയ യുവതി അഞ്ചു വര്‍ഷമായി ഗോപു പരമശിവനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇയാളില്‍ നിന്നു പതിവായി മര്‍ദനമേറ്റിരുന്ന യുവതിയുടെ ദേഹം മുഴുവന്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഗോപു പരമശിവന്റെ തുടര്‍ച്ചയായ പീഡനങ്ങളെത്തുടര്‍ന്നാണ് യുവതി വീടുവിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു തന്നെയാണ് നേരത്തെ പോലീസില്‍ പരാതി നല്‍കിയത്.

ഗോപുവിന്റെ പരാതിയില്‍ പോലീസ് യുവതിയെ കണ്ടെത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് യുവതി സ്റ്റേഷനിലെത്തി യുവാവിനെതിരെ ഞെട്ടിക്കുന്ന പരാതി നല്‍കിയത്. ഗോപുവില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നുവെന്നും തന്നെ കേബിള്‍ വയറുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപോകാന്‍ അനുവദിക്കാതെ വീട്ടില്‍ പൂട്ടിയിട്ടിരുന്നുവെന്നും തന്റെ മുന്‍ബന്ധത്തിലുള്ള കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, ഗോപു പരമശിവനെതിരെ നിയമനടപടികള്‍ ആരംഭിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026