l o a d i n g

കേരള

കെഎസ്ആര്‍ടിസിയും 'ഡൈനാമിക് പ്രൈസിങ്' നടപ്പാക്കുന്നു: ടിക്കറ്റ് നിരക്കില്‍ മാറ്റങ്ങള്‍ വരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 18, 2025

ബെംഗളൂരു: സംസ്ഥാനാന്തര സര്‍വീസുകളിലെ നഷ്ടം കുറയ്ക്കുന്നതിനും യാത്രാ ക്ലസ്റ്ററിലെ മത്സരം നേരിടുന്നതിനുമായി കെഎസ്ആര്‍ടിസി ബസുകളില്‍ 'ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്' സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കി. സ്വകാര്യ ബസുകളുടേതിന് സമാനമായ ഈ നിരക്ക് നിര്‍ണ്ണയ രീതി ആദ്യഘട്ടത്തില്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രീമിയം എ.സി. ബസുകളിലാകും നടപ്പാക്കുക.

പ്രവൃത്തി ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് ഒരു ഭാഗത്തേക്ക് ആളില്ലാതെ ബസുകള്‍ ഓടുന്നത് കെഎസ്ആര്‍ടിസിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഈ നഷ്ടം കുറയ്ക്കുകയാണ് ഡൈനാമിക് പ്രൈസിങ് കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം. ഇടദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ കുറഞ്ഞ നിരക്ക് ഈടാക്കുമ്പോള്‍, യാത്രാ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്നവര്‍ സ്വാഭാവികമായും നിരക്ക് കുറഞ്ഞ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്ന പ്രവണതയുണ്ട്. ഡൈനാമിക് പ്രൈസിങ് നടപ്പാക്കുന്നതിലൂടെ ഈ ദിവസങ്ങളില്‍ ആകര്‍ഷകമായ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാനും കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനും സാധിക്കും.

വിമാനങ്ങളിലും ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക സര്‍വീസുകളിലും നിലവിലുള്ളതിന് സമാനമായ രീതിയാണിത്. ഒരു ബസിലെ മൊത്തം സീറ്റുകളില്‍ ഏകദേശം 50% സീറ്റുകള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കിളവ് ലഭിക്കും. അടുത്ത 40% സീറ്റുകള്‍ സര്‍വീസ് തുടങ്ങുന്നതിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പതിവ് നിരക്ക് ഈടാക്കും. ശേഷിക്കുന്ന 10% സീറ്റുകള്‍ സര്‍വീസിന് 24 മണിക്കൂര്‍ മുന്‍പ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നിശ്ചിത ശതമാനം അധിക നിരക്ക് ഈടാക്കും.

നിലവില്‍ കേരള, കര്‍ണാടക ആര്‍ടിസി ബസുകളില്‍ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ഫ്‌ലെക്‌സി നിരക്കാണ് (മാസം മുന്‍പും 24 മണിക്കൂര്‍ മുന്‍പും ബുക്ക് ചെയ്താല്‍ 2030% അധിക നിരക്ക്) ഈടാക്കുന്നത്. എന്നാല്‍ പുതിയ ഡൈനാമിക് സംവിധാനം തിരക്ക് കുറഞ്ഞ ദിവസങ്ങളിലും പ്രയോജനപ്പെടും.

കേരള ആര്‍ടിസിയും തമിഴ്നാട് എസ്.ഇ.ടി.സിയും കൂടുതല്‍ എ.സി. സര്‍വീസുകള്‍ തുടങ്ങിയതോടെ യാത്രക്കാരെ ആകര്‍ഷിക്കാനായി കര്‍ണാടക ആര്‍ടിസിയും നിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനാന്തര റൂട്ടുകളിലെ പ്രീമിയം എ.സി. ബസുകളിലെ പ്രവൃത്തി ദിവസങ്ങളിലെ നിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.

പുതിയ ബസുകള്‍ എത്തിയതോടെ കേരള ആര്‍ടിസി ബെംഗളൂരു സര്‍വീസുകളില്‍ 90% എ.സി. പ്രീമിയം വിഭാഗത്തിലേക്ക് മാറി. പഴയ എ.സി. സീറ്ററുകള്‍ക്ക് പകരം സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളും ഡീലക്‌സ് ബസുകള്‍ക്ക് പകരം എ.സി. സീറ്ററുകളും എത്തി. നിരക്ക് കൂടുതലാണെങ്കിലും ഈ മാറ്റം യാത്രക്കാരെ കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസുകളില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂര്‍, തിരുവല്ല, പാലാ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ എ.സി. സര്‍വീസുകള്‍ നിലവിലുള്ളത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026