l o a d i n g

ഗൾഫ്

'നെഹ്റു സ്റ്റോറി', ഒഐസിസി ശിശുദിനാഘോഷം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

റിയാദ് :രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ നെഹ്റു സ്റ്റോറി ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സമകാലിക രാഷ്ട്രീയ കാലഘട്ടത്തില്‍ സംഘപരിവാറിന്റെ ഭരണത്തിന്‍ കീഴില്‍ രാഷ്ട്രപിതാവിനെയും ജവഹര്‍ ലാല്‍ നെഹ്റുവിനെയും പോലെ ഉള്ള ചരിത്ര പുരുഷന്മാരെ തിരസ്‌ക്കരിക്കുന്ന ഈ സമയത്തു ഇവരെയെല്ലാം ഓര്‍മ്മിക്കേണ്ടതും പുതു തലമുറയ്ക്ക് ആ ചരിത്ര പുരുഷന്മാര്‍ രാജ്യത്തിനു നല്‍കിയ വിലപ്പെട്ട സംഭവനകള്‍ പകര്‍ന്നു നല്‍കേണ്ടുന്നതു ഒഐസിസി എന്ന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം ആണെന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ജനകോടികളുടെ മനസ്സില്‍ ഇന്നും നെഹ്‌റുവിയന്‍ ചിന്തകളും ആശയങ്ങളും തെളിഞ്ഞിരിക്കുന്നു എന്നുള്ള സത്യം പ്രവാസലോകത്തെ കുരുന്നുകളിലും എത്തിക്കുന്നതിന്റെ ഭാഗമായിയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 'നെഹ്റു സ്റ്റോറി 'എന്ന ശീര്‍ഷകത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചത്.

ഷോല സെന്ററിലെ അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ റിയാദിലെയും അല്‍ കര്‍ജിലെയും വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ ഗാനമത്സരം, പ്രസംഗമത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവയും നടത്തി. ദേശീയ ഗാനമത്സരത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് ഒന്നാം സ്ഥാനവും കൗന്‍ണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ഖര്‍ജ് രണ്ടാം സ്ഥാനവും മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തില്‍ മുഹമ്മദ് ഷിബിന്‍ ഒന്നാം സ്ഥാനവും അവന്തിക രണ്ടാം സ്ഥാനവും സോയ സഫ്രീന്‍ മൂന്നാം സ്ഥാനവും നേടി. പ്രശ്‌നോത്തരി മത്സരത്തില്‍ മുഹമ്മദ് റസീന്‍ ഒന്നാം സ്ഥാനവും സാജിത രണ്ടാം സ്ഥാനവും മുഹമ്മദ് ഷിബിന്‍ മൂന്നാം സ്ഥാനവും നേടി. നൗഫല്‍ പാലക്കാടന്‍, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശനികടവ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു.

ശിശുദിന ആഘോഷ ചടങ്ങുകള്‍ കൗണ്ടം റൈസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പദ്മിനി യൂ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ വഫ റീജിണല്‍ മാനേജര്‍ റിയാസ്, ഒഐസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, നാഷണല്‍ കമ്മിറ്റി പ്രധിനിധി
സലീം അര്‍ത്തിയില്‍, ട്രഷറര്‍ സന്തോഷ് വിളയില്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ഒഐസിസി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും ഒഐസിസി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത് നന്ദിയും പറഞ്ഞു. ഭൈമി സുബിന്‍ ആഘോഷ ചടങ്ങുകളുടെ അവതാരിക ആയിരുന്നു.

കമ്മിറ്റി അംഗങ്ങളായ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍, സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ്, സന്തോഷ് ബാബു, മൊയ്തീന്‍ പാലക്കാട്, ബിനോയ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കുഞ്ഞി മുഹമ്മദ് വയനാട്, ഷംസു കളക്കര, അല്‍ത്താഫ് കാലികറ്റ്, ലിനെറ്റ് സ്‌കറിയ, അഞ്ജലി സുധീര്‍, ഷിസ സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവര്‍ത്തന ആര്‍ട്‌സ് ഓഫ് ഡാന്‍സ് സ്‌കൂളിലെയും ഗോള്‍ഡന്‍ സ്പാരോ ഡാന്‍സ് സ്‌കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച ന്യത്തങ്ങള്‍ ആഘോഷ പരിപാടികള്‍ക്കു മികവു നല്‍കി.

Photo

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026