l o a d i n g

ഗൾഫ്

പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള സംരംഭത്തിന് ഒരു കോടി റിയാല്‍ സംഭാവന നല്‍കി സൗദി കിരീടാവകാശിയുടെ ഭാര്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025

റിയാദ്: സൗദി അറേബ്യയുടെ ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ പുതിയൊരു മാതൃകയായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഭാര്യയായ സാറ ബിന്‍ത് മഷൂര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരി ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികളെ സഹായിക്കുന്നതിനുള്ള സംരംഭത്തിനായി ഒരു കോടി സൗദി റിയാല്‍ സംഭാവന നല്‍കി.
സൗദി ആരോഗ്യ എന്‍ഡോവ്‌മെന്റ് ഫണ്ട് നടപ്പാക്കുന്ന പദ്ധതി, പ്രമേഹംമൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങളും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സാറ രാജകുമാരിയുടെ ഈ ഉദാരമായ സംഭാവന, രാജ്യത്തെ രോഗികളായ കുട്ടികള്‍ക്ക് ആധുനിക ഇന്‍സുലിന്‍ പമ്പുകള്‍ പോലുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഈ ഉപകരണങ്ങള്‍ കുട്ടികളുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ആത്മവിശ്വാസം നല്‍കാനും സഹായിക്കും.

കിരീടാവകാശിയുടെ ഭാര്യയുടെ ഈ നടപടിയെ ആരോഗ്യ മന്ത്രിയും ആരോഗ്യ എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ ബോര്‍ഡ് ചെയര്‍മാനുമായ ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ജലാജില്‍ അഭിനന്ദിക്കുകയും, ഇത് കുട്ടികളുടെ ആരോഗ്യരംഗത്തെ വികസനത്തിന് വലിയ സ്വാധീനം ചെലുത്തുമെന്നു വ്യക്തമാക്കുകയും ചെയ്തു. പ്രമേഹബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തികവും മാനസികവുമായ ആശ്വാസം നല്‍കാന്‍ ഈ ഫണ്ട് ഉപകരിക്കും.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026