l o a d i n g

ഗൾഫ്

ഒമാനില്‍ വാഹന അലങ്കാരങ്ങള്‍ക്ക് പോലീസ് നിയന്ത്രണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 14, 2025

മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വാഹനങ്ങളില്‍ അമിതമായി അലങ്കാരങ്ങള്‍ ചെയ്യുന്നവര്‍ക്ക് റോയല്‍ ഒമാന്‍ പോലീസ് കര്‍ശന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ മുന്നറിയിപ്പ്.

കൊടികളും അലങ്കാരങ്ങളും കെട്ടുന്നതിനായി വാഹനങ്ങളില്‍ വടികള്‍ കെട്ടിവെക്കുന്നത് കര്‍ശനമായി നിരോധിച്ചു. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. വിന്‍ഡ്ഷീല്‍ഡിലോ സൈഡ് വിന്‍ഡോകളിലോ സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ പാടില്ല. പുറകു വശത്തെ വിന്‍ഡോയില്‍ മാത്രമേ ചിത്രങ്ങള്‍ പതിപ്പിക്കാന്‍ പാടുള്ളൂ. അതു ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കണം. എഞ്ചിന്‍ കവറില്‍ (ബോണറ്റ്) തുണിത്തരങ്ങള്‍ കെട്ടിയിടുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ഒമാന്റെ ഔദ്യോഗിക ചിഹ്നം വാഹന അലങ്കാരമായി ഉപയോഗിക്കുന്നതും നിരോധിച്ചു.

ദേശീയ ദിനാഘോഷത്തിന്റെ അന്തസ്സത്ത പ്രതിഫലിക്കുന്ന ഉചിതമായ ചിത്രങ്ങളും വാക്യങ്ങളുമാണ് സ്റ്റിക്കറുകളില്‍ ഉപയോഗിക്കേണ്ടത്. സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള ഒരു അലങ്കാരങ്ങളും അനുവദിക്കില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട ഈ അലങ്കാരങ്ങള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നവംബര്‍ 30 വരെ മാത്രമാണ് അനുമതിയുള്ളത്. ദേശീയ ദിനം നവംബര്‍ 20ന് ആണ്. ദേശീയ ദിനാഘോഷ അവധി നവംബര്‍ 26, 27 തിയതികളിലും.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026