ഷാര്‍ജ: സബീന എം സാലിയുടെ കഥാസമാഹാരം ലയാലി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാസ് സാഹിത്യവിഭാഗം കണ്‍വീനറായ ജിതേഷ് അവതാരകനായ ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ പി കെ പോക്കര്‍ മാഷ് ഷെറിന്‍ നസീറിന് പുസ്തകം കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. കഥയെഴുത്തിന്റെ സൂക്ഷ്മതയും കയ്യൊതുക്കവും കണക്കിലെടുക്കുമ്പോള്‍ ലയാലി എന്ന ഒറ്റ കഥ കൊണ്ട് മാത്രം കഥാലോകത്ത് എക്കാലത്തും നിലയുറപ്പിച്ച് നില്‍ക്കാന്‍ സബീനയ്ക്ക് കഴിയുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എഴുത്തുകാരന്‍ അജിത് കണ്ടല്ലൂര്‍ പുസ്തകപരിചയം നടത്തി. ചിന്ത പബ്ലിക്കേഷന്‍ സോണല്‍ മാനേജര്‍ സി പി രമേശ്, എഴുത്തുകാരന്‍ വെള്ളിയോടന്‍, ചിരന്തന പബ്ലിക്കേഷന്‍ സാരഥിയും യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സബീന എം സാലി മറുഭാഷണം നടത്തി. ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
Related News