l o a d i n g

ഗൾഫ്

40 ലക്ഷം റിയാലിന് ഭവന യൂണിറ്റ് വാങ്ങാന്‍ തയാറുണ്ടോ? എങ്കില്‍ വിദേശികള്‍ക്ക് സൗദിയില്‍ സ്ഥിര താമസമാക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

റിയാദ്: സാമ്പത്തിക ശേഷിയുള്ള സൗദി അറേബ്യയിലെ വിദേശികള്‍ക്ക് സന്തോഷ വാര്‍ത്ത. 40 ലക്ഷം റിയാലില്‍ (ഏതാണ്ട് പത്തു കോടിയോളം രൂപ) കുറയാത്ത വിലയുള്ള ഭവന യൂണിറ്റ് വാങ്ങുകയാണെങ്കില്‍ സൗദിയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഇഖാമ ലഭിക്കും. വിദേശികള്‍ക്ക് ആദ്യമായി പൂര്‍ണ്ണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായാണിത്. നിശ്ചിത തുകയുടെ നിക്ഷേപം നടത്താന്‍ സന്നദ്ധമാകുന്ന വിദേശികള്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുകയെന്ന് ദാര്‍ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി സി ഇ ഒ സിയാദ് അല്‍ശആര്‍ വെളിപ്പെടുത്തി.

അടുത്തവര്‍ഷം ജനുവരി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമം നടപ്പാക്കുന്നതിനു മുന്‍പ് തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശനിക്ഷേപം ശക്തിപ്പെട്ടിട്ടുണ്ട്. 30 വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഭവന യൂണിറ്റുകള്‍ വാങ്ങാന്‍ തയാറായിട്ടുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞു.

വിദേശികള്‍ക്കുള്ള റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം തുടക്കത്തില്‍ റിയാദ്, ജിദ്ദ നഗരങ്ങളില്‍ പരിമിതിപ്പെടുത്തും. മക്കയിലും മദീനയിലും ഉടമസ്ഥാവകാശത്തിന് പ്രത്യേക വ്യവസ്ഥകള്‍ ബാധകമാണ്. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളായ ദമാം അല്‍ക്കോബാര്‍ എന്നിവിടങ്ങളിലെ പ്രത്യേക മേഖലകള്‍ക്ക് പുറമെ നിയോം, ദിരിയ പോലുള്ള മെഗാ പ്രൊജക്റ്റുകളിലും വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കും.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026