l o a d i n g

ഗൾഫ്

റാബിക് കെഎംസിസി സ്‌നേഹ സംഗമവും ചെയര്‍മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ക്ക് യാത്രയപ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

റാബിക്: അഞ്ച് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന, റാബിക് കെഎംസിസി ചെയര്‍മാന്‍ പൊന്നു കുഞ്ഞിക്കോയ തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. കെഎംസിസി ഓഫീസില്‍ നടന്ന 'സ്‌നേഹയാത്രയയപ്പ്' പരിപാടി, തങ്ങളുടെ വിശാലമായ സ്‌നേഹബന്ധങ്ങളുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ആഴം വെളിവാക്കുന്ന അവിസ്മരണീയ നിമിഷങ്ങളായി.

കബീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ്, തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. സെക്രട്ടറി മൊയ്തുപ്പ മേല്‍മുറി സ്വാഗതം ആശംസിച്ചു. കെഎംസിസിയുടെ കരുത്തും തങ്ങളുടെ സേവനവും വിളിച്ചോതി ട്രഷറര്‍ ഹംസ കപ്പൂര്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മത-സാമൂഹ്യ രംഗങ്ങളില്‍ സ്വന്തം വിഷമതകള്‍ പോലും മറന്ന് തങ്ങള്‍ കാഴ്ചവെച്ച നിസ്തുലമായ സേവനത്തെയും, എല്ലാവരെയും ഒറ്റക്കെട്ടായി നയിച്ച മഹദ് വ്യക്തിത്വത്തെയും സ്മരിച്ചുകൊണ്ട് പങ്കെടുത്തവര്‍ എല്ലവരും സംസാരിച്ചു.

സാബര്‍ ഏരിയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റഹീമും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം ട്രഷറര്‍ ഹംസയും കൈമാറി. തിങ്ങിനിറഞ്ഞ സദസ്സിന്റെ സ്‌നേഹവാത്സല്യം ഏറ്റുവാങ്ങി, ചടങ്ങില്‍ സകീര്‍ നടുത്തൊടി, തൗഹാദ് മേല്‍മുറി, ഉസ്മാന്‍ കാരി, ഷാഫി തൂത, ഹംസ മുക്കം, റഹീം വേങ്ങര എന്നിവര്‍ സംസാരിച്ചു. ഷംസീര്‍ മമ്പാട് നന്ദി പറഞ്ഞു.

അഞ്ച് പതിറ്റാണ്ടുകാലം പ്രവാസ ലോകത്തെ സേവനരംഗത്ത് നിറഞ്ഞുനിന്ന തങ്ങള്‍ക്ക് റാബിക് കെഎംസിസിയുടെ ഏറ്റവും വലിയ ആദരവാണ് നല്‍കിയത്. തങ്ങള്‍ക്കുള്ള ഈ സ്‌നേഹവാത്സല്യം റാബിക് കെഎംസിസിയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരധ്യായമായി എന്നും നിലനില്‍ക്കും.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026